ജില്ലാതല പട്ടയമേള ഇന്ന്
സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടക്കുന്ന ജില്ലാതല പട്ടയമേള ഇന്ന് (ഒക്ടോബർ എട്ട് ) രാവിലെ 10.30 ന് പാലക്കാട് പ്രസന്ന ലക്ഷ്മി ഓഡിറ്റോറിയത്തിൽ റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ ഉദ്ഘാടനം ചെയ്യും. പട്ടയമേളയിൽ ജില്ലയിൽ 2918 പട്ടയങ്ങൾ വിതരണം ചെയ്യും. വിതരണത്തിന് തയ്യാറായവയിൽ -1065 ദേവസ്വം പട്ടയങ്ങളും പാലക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, അട്ടപ്പാടി ട്രൈബ്യൂണലുകളിലായി -1753 പട്ടയങ്ങളുമാണ് വിതരണം ചെയ്യുന്നത്. പരിപാടിയിൽ പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി അധ്യക്ഷയാവും. വി. കെ ശ്രീകണ്ഠൻ എം.പി, രമേഷ് പിഷാരടി എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളാവും. എം.പിമാരായ എം.പി. അബ്ദുസമദ് സമദാനി,കെ.രാധാകൃഷ്ണൻ, എംഎൽഎമാരായ സുമേഷ് അച്യുതൻ,വി.ടി.ബൽറാം,എ. പ്രഭാകരൻ,കെ.പ്രേമൻ,പി.മമ്മിക്കുട്ടി,
മുഹമ്മദ് മുഹസ്സിൻ,ടി.എം.ശശി,കെ. പ്രേംകുമാർ,പി.പി. സുമോദ്,ജില്ലാ കളക്ടർ കെ.സുധീർ,പാലക്കാട് മുനിസിപ്പാലിറ്റി ചെയർമാൻ പി. സ്മിതേഷ്,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ബി. രാജു, ജനപ്രതിനിധികൾ, വകുപ്പ് ഉദ്യോഗസ്ഥന്മാർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments