Skip to main content

പടിഞ്ഞാറേക്കര സണ്‍സെറ്റ് ടൂറിസം പാര്‍ക്ക് ഉദ്ഘാടനം നാളെ (വ്യാഴം)

മലപ്പുറം ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ പടിഞ്ഞാറേക്കര സണ്‍സെറ്റ് ബീച്ച് പാര്‍ക്ക് ടൂറിസം പദ്ധതി സാംസ്‌കാരിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നാളെ (വ്യാഴം) വൈകുന്നേരം മൂന്നിന് നാടിന് സമര്‍പ്പിക്കും. അഡ്വ. വി.എസ്. ജോയ് എം.എല്‍.എ. ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഡോ. എം.പി.അബ്ദുല്‍സമദ് സമദാനി എം.പി മുഖ്യാതിഥിയാകും. മുന്‍ എം.എല്‍.എ. കെ.ടി.ജലീല്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കും. മലപ്പുറം ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയര്‍മാനുമായ ഡോ. വിനയ് ഗോയല്‍ സ്വാഗതവും മലപ്പുറം ഡി.ടി.പി.സി സെക്രട്ടറി വിപിന്‍ ചന്ദ്ര നന്ദിയും രേഖപ്പെടുത്തും.

date