സ്‌കോളര്‍ഷിപ്പ് വിതരണം: വിദ്യാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണം
പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ 2008 മുതല്‍ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി ഇ-ഗ്രാന്റ്‌സ് മുഖേന നൽകിവരുന്ന സ്‌കോളര്‍ഷിപ്പ് വിതരണം തടസ്സമില്ലാതെ ലഭിക്കുന്നതിന് വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് ജില്ലാ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ബന്ധിപ്പിക്കുമ്പോൾ ലഭിക്കുന്ന ഒ.ടി.ആര്‍. നമ്പര്‍ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ എന്‍ട്രി വരുത്തിയാൽ മാത്രമേ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുകയുള്ളൂ. വിദ്യാര്‍ത്ഥികളുടെ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥിയുടെയോ രക്ഷിതാവിന്റെയോ മൊബൈല്‍ നമ്പര്‍ അക്ഷയ വഴി ആധാറുമായി ലിങ്ക് ചെയ്തതിന് ശേഷം ബാങ്ക് മുഖേന ആധാര്‍, ബാങ്ക് അക്കൗണ്ടുമായി സീഡ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.ഇത്തരത്തില്‍ സീഡ് ചെയ്ത വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് മാപ്പിംഗ് എൻ. പി. സി. ഐ (നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ) യില്‍ പരിശോധിച്ച് ആധാര്‍ സീഡ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കഴിഞ്ഞ അധ്യയന വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പിന് നവംബര്‍ 16 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഫോണ്‍ : 0495-2376364, 9496070340
- Log in to post comments