ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നടപ്പ്
സാമ്പത്തിക വര്‍ഷം
നടപ്പാക്കുന്ന ട്യൂട്ടോറിയല്‍ ഗ്രാന്റ് പദ്ധതിയിലേക്ക് അപേക്ഷ
ക്ഷണിച്ചു. എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളില്‍
പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ മുഖേന ട്യൂഷന്‍
നല്‍കുന്നതിനും എസ്. എസ്. എല്‍. സി, പ്ലസ്ടു, ഡിഗ്രി കോഴ്‌സുകളിൽ
പരാജയപ്പെട്ട കുട്ടികള്‍ക്ക് ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്ന്
വീണ്ടും പരീക്ഷയെഴുതി വിജയിക്കുന്നതിനുള്ള ധനസഹായമാണ്
പദ്ധതിയിലൂടെ നല്‍കുന്നത്.
വിദ്യാര്‍ത്ഥികൾ പഠിക്കുന്ന സ്‌കൂള്‍
ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം, ബന്ധപ്പെട്ട ട്യൂട്ടോറിയല്‍
സ്ഥാപന മേധാവിയിയുടെ സാക്ഷ്യപത്രം, ഹാജര്‍ വിവരണം,
ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, രക്ഷകര്‍ത്താവിന്റെ ബാങ്ക്
അക്കൗണ്ട് പാസ്സ് ബുക്കിന്റെ പകർപ്പ്, ആധാര്‍ കാർഡിന്റെ പകര്‍പ്പ് എന്നിവ സഹിതം https://stddservice.kerala.gov.in എന്ന സൈറ്റ്
മുഖേന നവംബര്‍ 15 നുള്ളില്‍ അപേക്ഷിക്കേണ്ടതാണ്.
ഫോണ്‍: 0495 2376364, 9496070340
- Log in to post comments