Skip to main content

കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷാ തീയതി നീട്ടി 

 

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്‌ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന ഒ. ബി. സി വിഭാഗത്തിൽപ്പെട്ടതും കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികരിക്കാത്തതുമായ വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നൽകുന്ന 'കെടാവിളക്ക് പ്രീമെട്രിക് സ്കോളർഷിപ്പ്' പദ്ധതിക്ക്  അപേക്ഷിക്കുന്നതിനുള്ള തീയതി ഒക്ടോബർ 15 വരെ നീട്ടി. 

www.egrantz.kerala.gov.in എന്ന വെബ്ബ് പോർട്ടൽ മുഖേന ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്.
ഫോൺ: 0495-2377786

date