Skip to main content

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ താത്ക്കാലിക നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യു ഒക്ടോബര്‍ 13 ന്

ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒഴിവുള്ള അക്കൗണ്ടന്റ്, ചൈല്‍ഡ് ഹെല്പ് ലൈന്‍ കേസ് വര്‍ക്കര്‍, സൂപ്പര്‍വൈസര്‍, ഗവ.സ്‌പെഷ്യല്‍ ഹോം കൗണ്‍സിലര്‍ എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ 89 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു.

യോഗ്യത: അക്കൗണ്ടന്റ്- കൊമേഴ്സ്/മാത്തമാറ്റിക്‌സ് ബിരുദം. ടാലി & കമ്പ്യൂട്ടറിലുള്ള പ്രാവീണ്യം. ഗവ.സ്‌പെഷ്യല്‍ ഹോം കൗണ്‍സിലര്‍-സോഷ്യല്‍വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി/പബ്ലിക് ഹെല്‍ത്ത്/ കൗണ്‍സിലിംഗ്  ബിരുദം അല്ലെങ്കില്‍ പിജി ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍. കംപ്യൂട്ടര്‍  പരിജ്ഞാനം. അക്കൗണ്ടന്റ്, കൗണ്‍സിലര്‍ തസ്തികകള്‍ക്ക് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അനിവാര്യം. പ്രായം പരിധി 40 വയസ്. സൂപ്പര്‍വൈസര്‍ - ബി എ സോഷ്യല്‍ വര്‍ക്ക്/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി /കമ്മ്യൂണിറ്റി സോഷ്യോളജി/സോഷ്യല്‍ സയന്‍സ്  ബിരുദം. കംപ്യൂട്ടര്‍  പരിജ്ഞാനം. കേസ് വര്‍ക്കര്‍ - പ്ലസ് ടു യോഗ്യത ഉണ്ടായിരിക്കണം. സൂപ്പര്‍വൈസര്‍, കേസ് വര്‍ക്കര്‍ തസ്തികയിലേക്ക് എമര്‍ജന്‍സി ഹെല്‍പ് ലൈനുകളില്‍ പ്രവൃത്തിപരിചയം ഉളളവര്‍ക്കു മുന്‍ഗണന. പ്രായം പരിധി 50 വയസ്. താല്പര്യമുള്ളവര്‍ ഒക്ടോബര്‍ 13 ന് രാവിലെ 11.30 ന് കളക്ടറേറ്റില്‍ അസിസ്റ്റന്റ് കളക്ടറുടെ ചേംബറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്‍ര്‍വ്യുവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, ആധാര്‍ എന്നിവ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2345121

date