പരിമിതികളെ തോൽപ്പിച്ച് റാഷിദ്; ഉപരിപഠനത്തിന് തണലായി ലാപ്‌ടോപ്പ്
ശാരീരിക പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് ഉപരിപഠനത്തിനും മത്സരപരീക്ഷകൾക്കുമായി തയ്യാറെടുക്കുന്ന 80 ശതമാനം ഭിന്നശേഷിക്കാരനായ മുഹമ്മദ് റാഷിദ് മാട്ടിലിന് പഠനസഹായമായി ലാപ്‌ടോപ്പ് കൈമാറി. വിദൂരവിദ്യാഭ്യാസം വഴി എം.എ. ഹിസ്റ്ററി പഠിക്കുന്ന റാഷിദിന് പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പ് ഇല്ലാത്തത് വലിയ പ്രതിസന്ധിയായിരുന്നു.
പി.എസ്.സി. പരിശീലകനായ രാധാകൃഷ്ണൻ മുഖേന വിവരമറിഞ്ഞ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ഇടപെടലിനെത്തുടർന്ന് നിലമ്പൂർ സ്വദേശിയായ സുമനസ്സാണ് ലാപ്‌ടോപ്പ് നൽകാൻ മുന്നോട്ടുവന്നത്. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ., ജില്ലാ സാമൂഹ്യനീതി ഓഫീസർ എന്നിവർ ചേർന്ന് രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ റാഷിദിന് ലാപ്‌ടോപ്പ് കൈമാറി.
മലപ്പുറം ജില്ലാ ഭരണകൂടം, ജില്ലാ സാമൂഹ്യനീതി ഓഫീസ്, 'ആക്സസ് മലപ്പുറം' എന്നിവയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി നടത്തുന്ന പി.എസ്.സി. പരിശീലന പദ്ധതിയിലെ വിദ്യാർത്ഥിയാണ് റാഷിദ്. സർക്കാർ ജോലിയും കോളേജ് തലത്തിൽ ചരിത്ര അധ്യാപക തസ്തികയും ലക്ഷ്യമിട്ടാണ് ഈ യുവാവ് മുന്നോട്ട് പോകുന്നത്.
- Log in to post comments