Skip to main content

ഏലംകുളം 33 കെ.വി. സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം നടന്നു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഏലംകുളത്ത് നിര്‍മ്മിക്കുന്ന പുതിയ 33 കെ.വി. സബ്സ്റ്റേഷന്റെ നിർമാണോദ്ഘാടനം നജീബ് കാന്തപുരം എം. എൽ. എ. നിർവഹിച്ചു. നിലവിൽ 33 കെ വി പുലാമന്തോൾ, 110 കെ വി പെരിന്തൽമണ്ണ സബ്സ്റ്റേഷനിൽ നിന്നാണ് വൈദ്യുതി എടുക്കുന്നത്. പുതിയ സബ്സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഏലംകുളം, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത്, പെരിന്തല്‍മണ്ണ നഗരസഭ എന്നിവിടങ്ങളിലുള്ള ഒരു ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി തടസ്സരഹിതമായി ലഭിക്കും. 14 കോടി രൂപയാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 

 

ഏലംകുളം ശുഭം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയിൽ ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ടി ഷഹീന മോൾ അധ്യക്ഷത വഹിച്ചു. മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സബിത സലാം റിപ്പോർട്ട് അവതരിപ്പിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ ടി ഷാജിത ടീച്ചർ, സി സുകുമാരൻ, ഏലംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ ഭാരതി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീന പുലാക്കൊടി, വി പി ജലീൽ, ഏലംകുളം ഗ്രാമപഞ്ചായത്ത് അംഗം രമ്യ മാണിത്തൊടി, ഏലംകുളം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെഎസ്ഇബി ജനറേഷൻ വിഭാഗം ഡയറക്ടർ എം പി രാജൻ, മലപ്പുറം ട്രാൻസ്മിഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വി മണികണ്ഠൻ, കെഎസ്ഇബി ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

date