Post Category
സംസ്ഥാന ഭിന്നശേഷി അവാർഡ് 2026: അപേക്ഷകൾ ക്ഷണിച്ചു
ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് നൽകുന്ന 2026-ലെ സംസ്ഥാന ഭിന്നശേഷി അവാർഡിനായി അപേക്ഷ ക്ഷണിച്ചു. കാഷ് അവാർഡും സർട്ടിഫിക്കറ്റും മൊമെന്റോയും അടങ്ങുന്നതാണ് അവാർഡ്. അപേക്ഷകൾ തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കേണ്ട അവസാന തീയതി 2026 ഒക്ടോബർ 25 ആണ്. അപേക്ഷാ ഫോറം തൃശ്ശൂർ ചെമ്പൂക്കാവിലുള്ള മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിൽ നിന്നോ, സാമൂഹ്യനീതി വകുപ്പിന്റെ www.swdkerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2321702 എന്ന ഫോൺ നമ്പറിൽ തൃശ്ശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്
date
- Log in to post comments