ഇന്റഗ്രേറ്റഡ് പാക്ക് ഹൗസിൻ്റെ ഉദ്ഘാടനം ഇന്ന്
ഹോർട്ടികോർപ്പ് ഇന്റഗ്രേറ്റഡ് പാക്ക് ഹൗസിൻ്റെ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ അഞ്ച്) വൈകീട്ട് നാലിന് കാക്കനാട് ഹോർട്ടികോർപ്പിൻ്റെ സംഭരണകേന്ദ്രത്തിൽ കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവ്വഹിക്കും. ഉമാ തോമസ് എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ മുഖ്യാതിഥി ആകും.
സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ മിഷൻ ഡയറക്ടർ ഇൻ ചാർജ് എസ് ആശ പുതിയ പദ്ധതികളുടെ വിശദീകരണം നടത്തും. പദ്ധതിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് കെ.എൽ.ഡി.സി മാനേജിങ് ഡയറക്ടർ ബീന ലളിത വിശദീകരിക്കും.
എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി രാധാകൃഷ്ണൻ, തൃക്കാക്കര മുനിസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളംപിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ക്ലീറ്റസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പി, തൃക്കാക്കര നഗരസഭ വൈസ് ചെയർപേഴ്സൺ ഷെറീന ഷുക്കൂർ, നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. എസ് അനിൽകുമാർ, കൃഷിവകുപ്പ് അഡിഷണൽ ഡയറക്ടറും ഹോർട്ടികോർപ്പ് മാനേജിങ് ഡയറക്ടറുമായ എസ് സിന്ധു, എറണാകുളം പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ സഞ്ജു സൂസൻ മാത്യു, ആത്മ പ്രൊജക്റ്റ് ഡയറക്ടർ ഇന്ദു. പി. നായർ, വി.കെ. സുധീർ, ടി.എ. സുഗതൻ, ബിനു തുടങ്ങിയവർ പങ്കെടുക്കും.
കേരളത്തിലെ കാർഷിക മേഖലയുടെയും കർഷകരുടെയും പുരോഗതി ക്കും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പച്ചക്കറി കൾ ലഭ്യമാക്കുന്നതിനുമായി ഹോർട്ടികോർപ്പിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ഹോർ ട്ടിക്കൾച്ചർ മിഷൻ്റെ (SHM) സഹകരണത്തോടെയാണ് ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് നിർമിച്ചിരിക്കുന്നത്.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന പാക്ക്ഹൗസ് പച്ചക്കറി സംഭരണം, ശുചീകരണം, ഗുണനിലവാര പരിപാലനം, പാക്കിംഗ്, ശീതീകരണം തുടങ്ങിയ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കും. ഓസോൺ ഉപയോഗിച്ചുള്ള ശുചീകരണത്തി ലൂടെ കീടനാശിനി അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ സുരക്ഷിതവും വൃത്തിയുള്ളതുമായ പച്ചക്കറികൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനും അതുവഴി പൊതുജനാരോഗ്യം സംരക്ഷിക്കാനും സംവിധാനം സഹായകരമാകും.
- Log in to post comments