ദേശീയ ആരോഗ്യദൗത്യം ഗവേണിംഗ് ബോഡി യോഗം ചേർന്നു
ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവ അനുവദിച്ച ഫണ്ടുകൾ സമയബന്ധിതമായി ചെലവഴിക്കുന്നതിനും ആരോഗ്യസ്ഥാപനങ്ങളുടെ ആവശ്യകത അനുസരിച്ച് പദ്ധതികൾ തയ്യാറാക്കി നടപ്പിലാക്കാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷ്ണൻ പറഞ്ഞു. ദേശീയ ആരോഗ്യദൗത്യം ഗവേണിംഗ് ബോഡി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു, അദ്ദേഹം.
പതിനഞ്ചാം ധനകാര്യകമ്മീഷൻ ഗ്രാന്റ് വഴി അനുവദിച്ച ഫണ്ടുകളുടെ വിനിയോഗം വേഗത്തിലാക്കാ നുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾ സ്വീകരിക്കണം. പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ആരോഗ്യഭേരി കൂടുതൽ വിപുലമായ വിധത്തിൽ സംസ്ഥാനതലത്തിൽ നടപ്പിലാക്കുന്നത് അഭിമാനകരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ ഹനീഷ് എം എം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
പാറക്കടവ് ബ്ലോക്ക് പ്രസിഡന്റ് സെബ മുഹമ്മദാലി, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ ഷാഹിർഷാ ആർ, ജിലാ മെഡിക്കൽ ഓഫീസർ (ഐ എസ് എം) ഡോ സിന്ധു ആന്റണി, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ മേഴ്സി ഗോൺസാൽവസ്, ഡെപ്യൂട്ടി ഡി പി ഒ ശ്രീകുമാർ ടി എൽ, അഡീഷണൽ ഡി എം ഒ ഡോ ആശ കെ കെ, ആർ സി എച്ച് ഓഫീസർ ഡോ രശ്മി എം എസ്, ഡോ സജിത്ത് ജോൺ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments