വാഹനങ്ങൾ ഇ- ലേലം ചെയ്യും
കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റിൻ്റെ അധികാര പരിധിയിലുള്ള ട്രാഫിക് പോലീസ് ഈസ്റ് ഈസ്റ്റ് സ്റ്റേഷനിൽ, അവകാശികളില്ലാതെ സൂക്ഷിച്ചുവരുന്ന 10 വാഹനങ്ങൾ, ഉടമസ്ഥർ ആരും ഏറ്റെടുത്തുകൊണ്ടുപോകാൻ വരാത്തതിനാൽ, അവ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച് ഇ-ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. ഈ വാഹനങ്ങളിൽ ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ, ഈ ലേല വിളംബര തീയതി മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം, പോലീസ് അസിസ്റ്റന്റ് കമ്മീഷണർ, DCRB, കൊച്ചി സിറ്റി (നോഡൽ ഓഫീസർ) മുമ്പാകെയോ, അല്ലെങ്കിൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസർ മുമ്പാകെയോ നേരിട്ട് ഹാജരായി, വാഹനത്തിന്മേലുള്ള അവകാശം രേഖാമൂലം ഉന്നയിച്ച്, നിയമാനുസൃതമായി വാഹനം ഏറ്റെടുക്കാവുന്നതാണ്.
മേൽപ്പറഞ്ഞ കാലാവധിക്കുള്ളിൽ ആരും അവകാശവാദം ഉന്നയിക്കാത്ത പക്ഷം, ടി വാഹനങ്ങളെ അവകാശികളില്ലാത്ത വാഹനങ്ങളായി പരിഗണിച്ച്, MSTC Limited എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ വെബ്‌സൈറ്റായ www.mstcecommerce.com മുഖേന നടത്തുന്ന ഇ-ലേലം വഴി സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതായിരിക്കുമെന്ന് കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ അറിയിച്ചു.
- Log in to post comments