അക്രഡിറ്റഡ് എന്ജിനീയര്, ഓവര്സിയര് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പുനലൂര് ജില്ലാ പട്ടികവര്ഗ വികസന ഓഫീസിന് കീഴിലുള്ള കൊല്ലം, ആലപ്പുഴ ജില്ലകളിലെ അക്രഡിറ്റഡ് എന്ജിനീയര് /ഓവര്സിയര് ഒഴിവുകളിലേക്കും കമ്പ്യൂട്ടര് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവിലേക്കും പട്ടികവര്ഗ വിഭാഗക്കാരില് നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: അക്രഡിറ്റഡ് എന്ജിനീയര് /ഓവര്സിയര്- സിവില് എന്ജിനീയറിങ്ങില് ബിടെക്ക്/ഡിപ്ലോമ/ഐ ടി ഐ സര്ട്ടിഫിക്കറ്റ്. കമ്പ്യൂട്ടര് അസിസ്റ്റന്റ്- കമ്പ്യൂട്ടര് സയന്സില് ബി ടെക്ക്/ ബി എസ് സി/ ബി സി എ/ ഡിപ്ലോമ. പ്രായപരിധി 2026 ഒക്ടോബര് ഒന്നിന് 21 - 45 വയസ്. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പുകള് സഹിതമുള്ള അപേക്ഷ ബന്ധപ്പെട്ട ട്രൈബല് ഡെവലപ്മെന്റ് ഓഫീസ് / ട്രൈബല് എക്സ്റ്റന്ഷന് ഓഫീസുകളില് ഒക്ടോബര് 19ന് വൈകിട്ട് അഞ്ചിനകം സമര്പ്പിക്കണം. ഫോണ്: 0475 2222353. വിവരങ്ങള്ക്ക്: www.stdd.kerala.gov.in
- Log in to post comments