Skip to main content

കായിക ദിനാചരണം

ഇടുക്കി ജില്ലാ അക്വാറ്റിക് അസോസിയേഷന്റെയും ജില്ലാ സ്പോര്‍ട്ട്സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാന കായിക ദിനാചരണം ഉദ്ഘാടനം സ്വിമ്മത്തോണ്‍   മത്സരം ഫ്ലാഗ് ഓഫ് ചെയ്ത് ഇളംദേശം ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍ നിര്‍വഹിച്ചു.  നീന്തല്‍ താരങ്ങള്‍, രക്ഷാകര്‍ത്താക്കള്‍, അക്വാറ്റിക് അസോസിയേഷന്റെയും സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ഭാരവാഹികള്‍ എന്നിവരെ പങ്കെടുപ്പിച്ച് ഫണ്‍ റണ്‍ നടത്തി.  

കോടിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും അന്തര്‍ദേശീയ നീന്തല്‍ താരവുമായ ബേബി വര്‍ഗീസ്, അക്വാറ്റിക് അസോസിയേഷന്‍ ഭാരവാഹികളായ പോള്‍സണ്‍ മാത്യു, അലന്‍ബേബി, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് പി.ജി. സനല്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date