Skip to main content

ട്രെയ്സ്(TRACE) പരിശീലന പദ്ധതി: അപേക്ഷ ക്ഷണിച്ചു 

 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ ട്രേയ്സ് (TRACE) പരിശീലന പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എൻജിനീയർ, ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

സിവിൽ എൻജിനീയറിങ്ങിൽ ബി.ടെക്/ എം.ടെക് /ഡിപ്ലോമ /ഐ. ടി. ഐ. വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി വിഭാഗം യുവതി യുവാക്കൾക്കാണ് പരിശീലനം നൽകുന്നത്.

  പ്രായപരിധി : 21 നും 35 നും മദ്ധ്യേ 

മുൻ വർഷങ്ങളിലെ പരിശീലന പദ്ധതികൾ പ്രകാരം രണ്ടുവർഷം പരിശീലനം പൂർത്തിയാക്കിയവരെ പരിഗണിക്കുന്നതല്ല.യോഗ്യത കോഴ്സ് വിജയകരമായി പൂർത്തിയായവർക്ക് അക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31ന് വൈകിട്ട് അഞ്ചിന്.

 നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം,  എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ, എന്നിവ സഹിതം കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. 

കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നീ  ഓഫീസുകളുമായി ആയി ബന്ധപ്പെടാം. 
ഫോൺ: 0 4 9 5 2 3 7 0 3 7 9

date