Post Category
ശിശുദിനാഘോഷം; കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പ്രസംഗമത്സരം, സാഹിത്യരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ ഒക്ടോബർ 24 , 25, നവംബർ ഒന്ന് എന്നീ തീയതികളിലായി കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി ഓഫീസിൽ നടക്കും.
യോഗ്യത-കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസക്കാർ ആയിരിക്കണം, എൽ.പി, യു. പി വിഭാഗങ്ങൾക്കാണ് മത്സരം, മലയാളത്തിലായിരിക്കും മത്സരങ്ങൾ, 'കേരളം ഇന്നലെ' എന്ന വിഷയത്തിലാണ് ക്വിസ് മത്സരം.
ഒരാൾ രണ്ടിലധികം മത്സരയിനങ്ങളിൽ പങ്കെടുക്കാൻ പാടില്ല. രജിസ്‌ട്രേഷന് 8590067347 എന്ന നമ്പറിലേയ്ക്ക് പേര്,ക്ലാസ്,പങ്കെടുക്കുന്ന ഇനം എന്നിവ വാട്സാപ്പ് ചെയ്യുക.
പ്രസംഗ മത്സരത്തിനും സാഹിത്യരചന മത്സരത്തിനും അപേക്ഷിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ 20 ന്.
ക്വിസ് മത്സരത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 ന്.
date
- Log in to post comments