അഗ്രിസ്റ്റാക്ക് കര്ഷക രജിസ്ട്രി: കര്ഷകര് മുഴുവന് കൃഷിഭൂമിയുടെയും വിവരങ്ങള് ഉള്പ്പെടുത്തണം
കേന്ദ്ര സര്ക്കാരിന്റെ ഡിജിറ്റല് അഗ്രികള്ച്ചര് മിഷന്റെ
ഭാഗമായി നടപ്പാക്കുന്ന അഗ്രിസ്റ്റാക്ക് കര്ഷക രജിസ്ട്രിയില് നേരത്തെ
രജിസ്റ്റര് ചെയ്ത് ഫാര്മര് ഐഡി നേടിയ കര്ഷകര്, തങ്ങളുടെ പേരിലുള്ള
മുഴുവന് കൃഷിഭൂമികളുടെയും വിവരങ്ങള് ഉള്പ്പെടുത്തി രജിസ്ട്രി അപ്ഡേറ്റ്
ചെയ്യണമെന്ന് കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പ് അറിയിച്ചു.
കേന്ദ്ര സര്ക്കാരിന്റെ വിവിധ കാര്ഷിക പദ്ധതികള്, സബ്സിഡികള്,
പ്രധാനമന്ത്രി ഫസല് ബീമാ യോജന (PMFBY), കാലാവസ്ഥാധിഷ്ഠിത വിള
ഇന്ഷുറന്സ് പദ്ധതി (RWBCIS) തുടങ്ങിയ വിള ഇന്ഷുറന്സ് പദ്ധതികള്,റീട്ടെയില് ഔട്ട്ലെറ്റുകളിലൂടെയുള്ള വളം വിതരണം തുടങ്ങിയ വിവിധ
സേവനങ്ങള്ക്കും ആനുകൂല്യങ്ങള്ക്കും ഫാര്മര് ഐഡിയും അതില്
രജിസ്റ്റര് ചെയ്തിട്ടുള്ള കൃഷിഭൂമിയുടെ വിവരങ്ങളും മാനദണ്ഡമായി പരിഗണിക്കും.
കൃഷിഭൂമിയുടെ വിവരങ്ങള് സ്വയം ചേര്ക്കുന്നതിനും അപ്ഡേറ്റ് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങള് വിശദീകരിക്കുന്ന യൂസര് മാനുവല്
കൃഷി വകുപ്പിന്റെ വെബ്സൈറ്റില് ലഭ്യമാണ്. മാനുവലിന്റെ സഹായത്തോടെയോ അക്ഷയ കേന്ദ്രങ്ങള്, കോമണ് സര്വീസ്
സെന്ററുകള് (CSC), കൃഷിഭവനുകള് എന്നിവയുടെ സഹായത്തോടെയോ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം.
യൂസര് മാനുവല്: https://keralaagriculture.gov.in/en/farmer-registry/
- Log in to post comments