Post Category
അതിഥി അധ്യാപക നിയമനം
കോട്ടക്കല് ഗവണ്മെന്റ് വനിതാ പോളിടെക്നിക് കോളേജില് കംപ്യൂട്ടര് അപ്ലിക്കേഷന് ആന്ഡ് ബിസിനസ് മാനേജ്മെന്റ് തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില് ഉദ്യോഗാര്ഥികളെ നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബര് 16-ന് രാവിലെ 10 ന് കോളേജ് ഓഫീസില് നടക്കും. എം.ബി.എ (കംപ്യൂട്ടര് അപ്ലിക്കേഷന് സ്പെഷ്യലൈസേഷനോടുകൂടി റെഗുലര് പഠനം, കുറഞ്ഞത് 60 ശതമാനം മാര്ക്ക്), അല്ലെങ്കില് എം.സി.എ (റെഗുലര് പഠനം, 60 ശതമാനം മാര്ക്ക്) ഒപ്പം ബിസിനസ് മാനേജ്മെന്റില് പി.ജി ഡിപ്ലോമ, അല്ലെങ്കില് ബി.ടെക് (കംപ്യൂട്ടര് സയന്സ്, 60 ശതമാനം മാര്ക്ക്) ഒപ്പം ബിസിനസ് മാനേജ്മെന്റില് പി.ജി എന്നിവയാണ് യോഗ്യതകള്. യോഗ്യരായ ഉദ്യോഗാര്ഥികള് അസ്സല് സര്ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം. ഫോണ്- 04832-750790, 9895916117.
date
- Log in to post comments