Post Category
*ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും കുടിശ്ശിക തീർത്ത് അംഗത്വം പുനസ്ഥാപിക്കാൻ അവസരം*
തൃശ്ശൂർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായിപ്പോയ ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപനക്കാർക്കും കുടിശ്ശിക തീർത്ത് അംഗത്വം പുനസ്ഥാപിക്കുന്നതിനായി ഒക്ടോബർ 31 വരെ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ അവസരമുണ്ടാകും. താത്പര്യമുള്ളവർ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, പാസ്ബുക്ക്, ടിക്കറ്റ് വൗച്ചറുകൾ എന്നിവ സഹിതം ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തെണം. ഫോൺ- 0487-2360490.
date
- Log in to post comments