Post Category
അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലനപരിപാടി
ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ അക്രഡിറ്റഡ് എൻജിനീയർ/ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. എംടെക്, ബിടെക്, ഡിപ്ളോമ, ഐ.ടി.ഐ. യോഗ്യതയുള്ള പട്ടികജാതിവിഭാഗത്തിൽപ്പെട്ടവരെയാണ് പരിഗണിക്കുന്നത്. പ്രായം: 21-35 വയസ്. രണ്ടു വർഷമാണു പരിശീലനം. പ്രതിമാസ ഓണറേറിയം-18,000 രൂപ.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്, പാസ്പോർട്ട് സൈസ്ഫോട്ടോ എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം. വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും ബ്ലോക്ക് /മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസനഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 0481 2562503 .
date
- Log in to post comments