ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില് ജെ.പി.എച്ച്.എന് നിയമനം
ഏലംകുളം കുടുംബാരോഗ്യ കേന്ദ്രത്തില് ജൂനിയര് പബ്ലിക് ഹെല്ത്ത് നഴ്സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില് താത്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (ഒക്ടോബര് 15) ഉച്ചയ്ക്ക് 12 ന് കുടുംബാരോഗ്യ കേന്ദ്രത്തില് നടക്കും. 179 ദിവസത്തേക്കാണ് നിയമനം. അംഗീകൃത ജെ.പി.എച്ച്.എന്. അല്ലെങ്കില് എ.എന്.എം കോഴ്സ് പാസ്സായവരും കേരള നഴ്സസ് ആന്ഡ് മിഡൈ്വവ്സ് കൗണ്സില് രജിസ്ട്രേഷന് ഉള്ളവരുമായ ഉദ്യോഗാര്ഥികള്ക്ക് അപേക്ഷിക്കാം. അപേക്ഷകര്ക്ക് 2026 ഒക്ടോബര് ഒന്നിന് 50 വയസ്സ് കവിയാന് പാടില്ല. ഏലംകുളം ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാര്ക്കും സമാന മേഖലയില് പ്രവൃത്തി പരിചയമുള്ളവര്ക്കും മുന്ഗണനയുണ്ട്. താത്പര്യമുള്ള ഉദ്യോഗാര്ഥികള് യോഗ്യത തെളിയിക്കുന്ന അസ്സല് രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും സഹിതം അഭിമുഖത്തിനെത്തണം. ഫോണ്- 0493-3230156.
- Log in to post comments