Skip to main content

കോഷന്‍ ഡിപ്പോസിറ്റ് കൈപ്പറ്റണം

തിരൂര്‍ ടി.എം.ജി. കോളേജില്‍ നിന്നും 2016, 2017, 2018 വര്‍ഷങ്ങളില്‍ കോഴ്‌സ് പൂര്‍ത്തീകരിച്ച് കോഷന്‍ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്ത വിദ്യാര്‍ഥികള്‍ക്ക് കോഷന്‍ ഡിപ്പോസിറ്റിനായി അപേക്ഷിക്കാം.  ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്.സി കോഡ് എന്നിവ സഹിതം ഒക്ടോബര്‍ 30നകം വിദ്യാര്‍ഥികള്‍ കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരായി അപേക്ഷ നല്‍കണം. ഈ തീയതിക്ക് ശേഷം അപേക്ഷിക്കാത്തവരുടെ കോഷന്‍ ഡെപ്പോസിറ്റ് തുക സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുമെന്ന് കോളെജ് പ്രിന്‍സിപ്പല്‍ അറിച്ചു.

date