Skip to main content

ഹൗസ് കീപ്പിംഗ് സേവനം: ടെന്‍ഡര്‍ ക്ഷണിച്ചു

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലേക്ക് 24 മണിക്കൂര്‍ ഹൗസ് കീപ്പിംഗ് ജോലികള്‍ നടത്തുന്നതിനായി അംഗീകൃത ഏജന്‍സികളില്‍ നിന്നും കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നും മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. 2026 നവംബര്‍ ഒന്ന് മുതല്‍ 2027 ഒക്ടോബര്‍ 31 വരെയുള്ള ഒരു വര്‍ഷക്കാലയളവിലേക്കാണ് ഈ സേവനം ഏറ്റെടുത്ത് നടത്തുവാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്.  ടെന്‍ഡറുകള്‍ 'സൂപ്രണ്ട്, ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ' എന്ന വിലാസത്തില്‍ ഒക്ടോബര്‍ 26 ന് വൈകുന്നേരം നാലിനകം ലഭ്യമാക്കണം. കവറിനു മുകളില്‍ 'ഹൗസ് കീപ്പിംഗ് ഏറ്റെടുത്ത് ചെയ്യുന്നതിനുള്ള ടെന്‍ഡര്‍' എന്ന് രേഖപ്പെടുത്തണം. ഒക്ടോബര്‍ 24-ന് വൈകുന്നേരം നാലു വരെ ടെന്‍ഡര്‍ ഫോമുകള്‍ ലഭിക്കും.

date