Post Category
അനര്ഹമായ മുന്ഗണനാ റേഷന് കാര്ഡുകള് മാറ്റാന് രണ്ട് മാസം സമയം അനുവദിച്ചു
മുന്ഗണനാ റേഷന് കാര്ഡുകള് അനര്ഹമായി കൈവശം വെച്ച് ഉപയോഗിക്കുന്നവര്ക്ക് പൊതുവിഭാഗത്തിലേക്ക് കാര്ഡ് മാറ്റുന്നതിനായി സര്ക്കാര് രണ്ട് മാസം സമയം അനുവദിച്ചു. ഒക്ടോബര് ഒന്പതു മുതല് രണ്ട് മാസത്തേക്കാണ് അവസരം. പിഴയും ശിക്ഷാ നടപടികളും ഒഴിവാക്കുന്നതിനായി പൊതുജനങ്ങള് ഈ അവസരം ഉപയോഗപ്പെടുത്തി അനര്ഹമായി കൈവശം വെച്ചിരിക്കുന്ന മുന്ഗണനാ റേഷന് കാര്ഡുകള് അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില് ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.
date
- Log in to post comments