Skip to main content
ബീക്കൺ ടൌൺ പ്രഖ്യാപനം

ബീക്കൺ ടൌൺ പ്രഖ്യാപനം

 

കണ്ണൂർ ജില്ലയിലെ ടൗണുകളെ ശുചിത്വം,ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതവൽക്കരണം, സൗന്ദര്യവൽക്കരണം, ജനപങ്കാളിത്തം എന്നിവയിൽ മാതൃകാപരമായ നിലവാരത്തിൽ ഉയർത്തുന്നതിനായുള്ള പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി പരിയാരം ഗ്രാമപഞ്ചായത്തിലെ ചിതപ്പിലെ പൊയിൽ ടൗണിനെ ബീക്കൺ ടൗൺ ആയി പ്രഖ്യാപിച്ചു . ബീക്കൺ ടൗണിന്റെ ഒന്നാംഘട്ട പ്രഖ്യാപനം കണ്ണൂർ ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ കെ എം സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു   ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷൈമ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സുനിൽ കുമാർ,  വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  പത്മലോചനൻ,  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ഒ വി രമ , ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർമാരായ  ഷൈനി, ബിന്ദു ബിനോയ്‌,ശുചിത്വ മിഷൻ റിസോഴ്സ്പേഴ്‌സൺ സുജന, വ്യാപാരികൾ, ഹരിത കർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജീവനക്കാർ, തുടങ്ങിയവർ പങ്കെടുത്തു.
പദ്ധതിയുടെ ഭാഗമായി ചിതപ്പിലെ പൊയിൽ ടൗണിൽ സ്ഥാപിച്ച ഐ ഇ സി ബോർഡുകൾ പ്രദർശിപ്പിച്ചു.ബീക്കൺ ടൗൺ പദ്ധതിയുടെ ഭാഗമായി ഇരിങ്ങൽ യു പി സ്കൂളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്, കുട്ടിച്ചങ്ങല, ഫ്ലാഷ് മോബ് തുടങ്ങിയവ നടത്തി.

date