തൃപ്രങ്ങോട്ടൂരിൽ ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും നടത്തി
തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിന്റെ ബീക്കൺ ടൗൺ പ്രഖ്യാപനവും മെഗാ ശുചീകരണവും കല്ലിക്കണ്ടിയിൽ നടന്നു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.വി. പ്രസാദ് സ്വാഗതം പറഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഫായിസ് അരൂൾ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രേയബാലൻ അധ്യക്ഷത വഹിച്ചു.
നിർമലം പുതുയുഗ കേരളം പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. മുഹമ്മദലി നിർവഹിച്ചു. ബീക്കൺ ടൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സർവേ നടത്തിയ എൻ.എ.എം. കോളേജ് കല്ലിക്കണ്ടിയിലെ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പരിപാടിയുടെ ഭാഗമായി നടന്നു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി. പവിത്രൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ നസീമ ചാമാളിയിൽ, അർഷിഫ കെ.പി., മുഹമ്മദ് വി.പി., ബ്ലോക്ക് പഞ്ചായത്ത് അംഗം മുനീറ സുഹൈർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കാട്ടൂർ മഹമൂദ്, പി. കൃഷ്ണൻ മാസ്റ്റർ, അബ്ദുല്ല പാലേരി, അജയൻ എ.കെ., ഭാസ്കരൻ എ.കെ., സി.കെ.ബി. തിലകൻ മാസ്റ്റർ ,ഹെൽത്ത് ഇൻസ്പെക്ടർ രാഖി എന്നിവർ സംസാരിച്ചു.
ബ്ലോക്കിലെ വിവിധ വിദ്യാലയങ്ങളിലെ എസ്.പി.സി, എൻ.എസ്.എസ്, എൻ.സി.സി വിദ്യാർഥികളും പ്രദേശവാസികളും പരിപാടിയിൽ പങ്കെടുത്തു.
- Log in to post comments