Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കേസരി ഭവന്‍ കെട്ടിടത്തില്‍ നിയന്ത്രണം

 

ഉപരാഷ്ട്രപതിയുടെ കോഴിക്കോട് സന്ദര്‍ശനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തുന്ന കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ചാലപ്പുറം കേസരി ഭവന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ഒക്ടോബര്‍ 16-ന് ഉച്ചയ്ക്ക് ഒരു മണി മുതല്‍ ചാലപ്പുറം കേസരി ഭവന്‍ കെട്ടിടത്തിലേക്കുള്ള പൊതുജന പ്രവേശനം പൂര്‍ണ്ണമായും നിരോധിച്ചു. ബാങ്ക് ഓഫ് ബറോഡയുടെ ചാലപ്പുറം ശാഖ ഉള്‍പ്പെടെയുള്ള കെട്ടിടത്തിലെ എല്ലാ സ്ഥാപനങ്ങളും ഓഫീസുകളും അന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അടച്ചിടേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date