Post Category
മെഡിക്കൽ പ്രാക്ടീഷണർമാർക്ക് 31 വരെ വിവരങ്ങൾ സമർപ്പിക്കാം
കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മോഡേൺ മെഡിസിൻ, ഭാരതീയ ചികിത്സാ സമ്പ്രദായം, ഹോമിയോപ്പതി വിഭാഗങ്ങളിലെ പ്രാക്ടീഷണർമാർ രജിസ്ട്രേഷൻ പുതുക്കലിന് മുന്നോടിയായി വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.
ഇതുവരെ വിവരങ്ങൾ പുതുക്കാത്ത രജിസ്റ്റർ ചെയ്ത ഡോക്ടർമാർ കൗൺസിലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഓൺലൈൻ ഡാറ്റാ എൻട്രി ഫോം / ഗൂഗിൾ ഫോം വഴി നടപടികൾ പൂർത്തിയാക്കണം. അതേസമയം, നിർദിഷ്ട ഫോം വഴി വിവരങ്ങൾ നേരത്തെ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇത് ഡാറ്റാ ശേഖരണത്തിനുള്ള സമയപരിധി നീട്ടി നൽകൽ മാത്രമാണെന്നും രജിസ്ട്രേഷൻ പുതുക്കലല്ലെന്നും അധികൃതർ അറിയിച്ചു.
പി.എൻ.എക്സ്. 4327/2026
date
- Log in to post comments