Skip to main content

ആഗോള കൈകഴുകൽ ദിനാചരണം ജില്ലാതല ഉദ്ഘാടനം

ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ആഗോള കൈകഴുകൽ ദിനാചരണം സംഘടിപ്പിച്ചു. തൃശ്ശൂർ ഗവ. മോഡൽ ഗേൾസ് സ്കൂളിൽ നടത്തിയ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ നിർവഹിച്ചു. ഉദ്ഘാടനത്തിന് ശേഷം മേയറുടെ നേതൃത്വത്തിൽ കൈകഴുകൽ ഡെമോൺസ്ട്രേഷനും നടന്നു.

തുടർന്ന് കൈകഴുകലിന്റെ പ്രാധാന്യം, ആരോഗ്യ ശീലം, ശുചിത്വ ശീലം എന്നിവയെക്കുറിച്ച് ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് എടുത്തു. കൈകഴുകുന്നതിലൂടെ രോഗാണുക്കളെ അകറ്റി നിർത്താമെന്നും നല്ലൊരു ശുചിത്വ ശീലം ഉറപ്പാക്കാമെന്നും വിദ്യാർത്ഥികളെ മനസിലാക്കിപ്പിക്കുകയായിരുന്നു ലക്ഷ്യം.

തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീന ചന്ദ്രൻ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ രജിനേഷ് രാജൻ, പ്രധാന അധ്യാപിക ഡോ. ബിന്ദു കെ.പി., വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ധന്യ കെ.ആർ., അധ്യാപകരായ ഡെൻസി എ.കെ., സിന്ധു കെ. എന്നിവർ സംസാരിച്ചു.
 

date