ചവറ: പൊതുമരാമത്ത് പദ്ധതികളുടെ അവലോകന യോഗം
ചവറ നിയോജക മണ്ഡലത്തിലെ നിർമാണം പുരോഗമിക്കുന്ന പൊതുമരാമത്ത് പണികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ചവറ എംഎൽഎയും മന്ത്രിയുമായ ഷിബു ബേബി ജോണിന്റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീറിന്റെയും നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
മണ്ഡലത്തിലെ തെക്കുംഭാഗം-കൊച്ചുതുരുത്ത് പാലം, കാവനാട് പുത്തൻതുരുത്ത്- കണക്കൻതുരുത്ത്, പുത്തൻതുരുത്ത്- ബിഷപ്പ് തുരുത്ത് പാലങ്ങൾ, അരുളൻതുരുത്ത്-കണ ക്കൻ തുരുത്ത് പാലം, പൊന്മന-കണ്ണിട്ട കടവ് പാലം, ദളവാപുരം - പള്ളിക്കോടി പാലം സർഫസ് ടാറിങ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയ പദ്ധതികളുടെ നിർമ്മാണ പുരോഗതി യോഗം വിലയിരുത്തി. മിനി സിവിൽ സ്റ്റേഷൻ ഡിസംബറോടെ പണി പൂർത്തീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പദ്ധതി നിർവഹണത്തെ കുറിച്ചുള്ള പരാതികൾ പരിഹരിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
പി.എൻ.എക്സ്. 4363/2026
- Log in to post comments