സർക്കാർ ആശുപത്രികളിൽ ട്രെയിനി സ്റ്റാഫ് ഒഴിവുകൾ
ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 21-ന് വൈകീട്ട് അഞ്ചിനകം
https://forms.gle/tQJMuAgRnCkc9MNJ6 എന്ന വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. വൈകി ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അഭിമുഖത്തിനുള്ള തീയതിയും സ്ഥലവും ഇമെയിൽ വഴി അറിയിക്കും. ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയിലൊന്നിലുള്ള മൂന്ന് വർഷത്തെ ഡിപ്ലോമ, ബി.ടെക്, എം.ടെക് അല്ലെങ്കിൽ എം.സി.എ ആണ് കുറഞ്ഞ യോഗ്യത. ഹാർഡ്വെയർ & നെറ്റ്വർക്കിങ് അല്ലെങ്കിൽ ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വെയർ & ഇംപ്ലിമെന്റേഷൻ എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യമാണ്.
18 മുതൽ 35 വയസ്സ് വരെയാണ് പ്രായപരിധി. ആറു മാസമാണ് നിയമന കാലാവധി. പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും.
ഫോൺ: 9495981772.
- Log in to post comments