Post Category
ലേബറർ നിയമനം: വാക് ഇൻ ഇൻ്റർവ്യു ഒക്ടോബർ 24ന്
ഏജൻസി ഫോർ ഡെവലപ്മെൻറ് ഓഫ് അക്വാകൾച്ചർ കേരള (അഡാക്ക്) യുടെ നെയ്യാർ ഡാം അക്വാറിയത്തിൽ ഒഴിവുള്ള ലേബറർ തസ്‌തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. പ്രായപരിധി:25നും 45നും ഇടയിൽ. ഏഴാം ക്ലാസ് പാസായിരിക്കണം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും സഹിതം ഒക്ടോബർ 24 ന് രാവിലെ 10.30 ന് അഡാക്കിന്റെ കൊല്ലം നീണ്ടകര റീജിയണൽ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകണം.കൂടുതൽ വിവരങ്ങൾക്ക്: 7593333141
date
- Log in to post comments