Skip to main content

ജില്ലാതല അറിയിപ്പുകൾ

കുറ്റ്യാട്ടൂർ പഞ്ചായത്ത് കേരളോത്സവം;26ന് അരങ്ങുണരും 

കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് തല കേരളോത്സവം ഒക്ടോബർ 26 മുതൽ നവംബർ 15 വരെ നടത്താൻ തീരുമാനമായി.പരിപാടിയിൽ വിവിധ കലാ,കായിക, സാംസ്കാരിക മത്സരങ്ങൾ അരങ്ങേറും.കായിക ഇനങ്ങൾക്ക് ഒക്ടോബർ 22 വരെയും കലാ മത്സരങ്ങൾക്ക് ഒക്ടോബർ 26 വരെയും അപേക്ഷിക്കാം.കേരളോത്സവം 2026 മാർഗ്ഗരേഖ പ്രകാരമാണ് മത്സരങ്ങൾ നടത്തുക.മത്സരത്തിലെ വിജയികൾ ബ്ലോക്ക്‌ തല മത്സരത്തിന് അർഹത നേടുന്നതാണ്.മത്സരാർഥികൾക്ക് ക്ലബ്ബുകളുടെ പേരിലും വ്യക്തിപരമായും മത്സരിക്കാവുന്നതാണ്.യുവജനങ്ങളുടെ കലാ കായിക സാംസ്‌കാരിക പരമായ കഴിവുകൾ പ്രകടിപ്പിക്കുക,ഒരു പൊതുവേദിയിൽ ഒരുമിച്ച് കൂടാൻ അവസരമൊരുക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടത്തുന്നത്.

 

തയ്യൽ മെഷീൻ ഓപ്പറേറ്റർ കോഴ്‌സ്

കണ്ണൂർ ഗവ. പോളിടെക്‌നിക് കോളേജിൽ തുടർ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശനി, ഞായർ ദിവസങ്ങളിൽ നടത്തുന്ന തയ്യൽ മെഷീൻ ഓപ്പറേറ്റർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായഭേദമന്യേ കോഴ്‌സിന് അപേക്ഷിക്കാം.  കോഴ്സ് കാലാവധി 3 മാസം (20 മണിക്കൂർ). ഫീസ് 4000 രൂപ.  ഫോൺ 9446014968, 8891995968.

സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റ് തിരുവനന്തപുരത്ത് ഈ മാസം ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇൻ്റഗ്രേറ്റഡ് കോഴ്‌സുകളായ ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ വീഡിയോ ഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി കോഴ്‌സുകളിലെ  ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ഒക്ടോബർ 25ന് മുൻപായി കമ്മ്യൂണിക്കേഷൻ കോഴ്‌സസ് ഡിവിഷനുമായി ബന്ധപ്പെടുക.  ഫോൺ: +91-9961491540, 8547720167 വെബ്സൈറ്റ്: https://mediastudies.cdit.org/

തൊഴിൽ മേള

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും   ആഭിമുഖ്യത്തിൽ ഒക്‌ടോബർ 30 രാവിലെ 9:30 മുതൽ  ജില്ലാ പ്ലാനിംഗ് ഓഫീസ്  ഹാളിൽ  തൊഴിൽമേള സംഘടിപ്പിക്കുന്നു. 

യോഗ്യത എസ്.എസ്.എൽ.സി/പ്ലസ് ടു/ഡിഗ്രി/എംസിഎ/എംബിഎ/ബി ടെക്/പിജിഡിസിഎ/ഡിപ്ലോമ/മൾട്ടിമീഡിയ/എം.എസ്.സി./ഐടിഐ/പോളി/എഫ്.ഡി.ജി.ടി/കെജിസിഇ/ബി.എഫ്.എ/എംഎസ്.ഡബ്ല്യു/ബി.എസ്.ഡബ്ല്യു.  പ്രായപരിധി 18-50.  രജിസ്റ്റർ ചെയ്യാൻ https://forms.gle/6HUDCFVDkmxuAuBN8 സന്ദർശിക്കുക.  ഫോൺ:  0497 – 2707610, 6282942066.

ഗസ്റ്റ് ലക്ചറർ

മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ ഒഴിവുള്ള ലക്‌ചറർ ഇൻ പെയിൻറിങ് (ഒഴിവ് 2), ലക്‌ചറർ ഇൻ സ്കൂൾപ്ചർ (ഒഴിവ് 2) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ലക്‌ചററെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മാർക്ക് സ്റ്റേറ്റുമെൻ്റുകൾ, മുൻപരിചയം എന്നിവയുടെ അസലും പകർപ്പും സഹിതം ഒക്ടോബർ 29  രാവിലെ 11 മണിക്ക് പ്രിൻസിപ്പലിൻ്റെ ഓഫീസിൽ   ഹാജരാകണം. ഫോൺ : 0479 2341199

പയ്യാവൂർ പഞ്ചായത്തിലെ പാലങ്ങൾ അപകടാവസ്ഥയിൽ; ഗതാഗത നിരോധന, നിയന്ത്രണ നിർദ്ദേശം

തളിപ്പറമ്പ് താലൂക്കിലെ പയ്യാവൂർഗ്രാമപഞ്ചായത്തിലുള്ള ആനയടിപാലം, കണ്ടകശ്ശേരിപാലം, വണ്ണായിക്കടവ്‌പാലം, മുത്താറിപാലം എന്നിവ അപകടാവസ്ഥയിലാണെന്നും പ്രദേശവാസികൾ നിലവിൽ സുരക്ഷിതമല്ലാത്ത രീതിയിലുള്ള മരപ്പാലങ്ങൾ ഉപയോഗിക്കുകയാണെന്നുമുള്ള റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഈ പാലങ്ങളിലൂടെയുള്ള സർവ്വവിധ ഗതാഗതവും നിരോധിക്കാനും നിയന്ത്രിക്കാനും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ അടിയന്തിര നിർദ്ദേശം നൽകി.
2005-ലെ ദുരന്തനിവാരണനിയമത്തിലെ 30 (2) 34(a), 34(b), 34(c), 34(m) എന്നീ വകുപ്പുകൾ പ്രകാരമാണ് ഈ
 ഉത്തരവ്.

ആനയടിപാലം

പയ്യാവൂർഗ്രാമപഞ്ചായത്തിലെ മാവുംതോട് നിന്നും ആനയടി ഏറ്റുപാറ എന്നീ പ്രദേശങ്ങളിലേക്കുള്ള പ്രധാന ഗതാഗതമാർഗമായ മാവുംതോട് - ആനയടിപാലം ശക്തമായ മഴയുടെയും പുഴയിലെ കുത്തൊഴുക്കിൻ്റെയും ഫലമായി  പൂർണ്ണമായും തകർന്ന് പുഴയിലേക്ക് അമർന്നുപതിച്ചിരിക്കുകയാണ്. തകർന്ന പാലത്തിൻ്റെ മാവുംതോട് ഭാഗത്ത് നിന്ന് പുഴയിലേക്ക് അമർന്നിരിക്കുന്ന കോൺക്രീറ്റ് ഭാഗത്തേക്ക് പ്രദേശവാസികൾ സ്വന്തംനിലയിൽ കമുകിൻ്റെ തടികളും മറ്റ് താൽകാലികസാമഗ്രികളും ഉപയോഗിച്ച് ഒരു താൽകാലികനടപ്പാലം ഒരുക്കിയിരിക്കുകയാണ്. ഇതുവഴിയാണ് വിദ്യാർത്ഥികളും പൊതുജനങ്ങളും
ജീവൻ പണയം വെച്ച് യാത്ര ചെയ്യുന്നത്. കർണാടകവനമേഖലയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സ്ഥലമായതിനാൽ വനമേഖലയിൽ ശക്തമായ മഴയോ ഉരുൾപൊട്ടലോ ഉണ്ടായാൽ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പുഴയിൽ ശക്തമായ കുത്തൊഴുക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ തകർന്ന പാലത്തിലൂടെയും താൽകാലിക നടപ്പാലത്തിലൂടെയുമുള്ള യാത്ര  വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഗുരുതരമായ ഭീഷണിയുർത്തുന്നു.
പൂർണ്ണമായും തകർന്ന ആനയടി പാലത്തിലൂടെയുംതാൽക്കാലികപാലത്തിലൂടെയുമുള്ള എല്ലാവിധത്തിലുള്ള യാത്രയും നിരോധിക്കുന്നതിനും ആവശ്യമായ മുന്നറിയിപ്പു ബോർഡുകളും    ബാരിക്കേഡുകളും സ്ഥാപിക്കുന്നതിനുമുള്ള നടപടി പയ്യാവൂർ ഗ്രാമപഞ്ചായത്തും പൊലീസ് അധികൃതരും സ്വീകരിക്കണം. 

കണ്ടകശ്ശേരിപാലം

കണ്ടകശ്ശേരിപാലത്തിൻ്റെ മധ്യഭാഗത്ത് ഏകദേശം പത്തു മീറ്റർ നീളത്തിൽ കൈവരികൾ പൂർണ്ണമായും തകർന്നതിനാൽ വാഹന-കാൽനടയാത്രക്കാരുടെ സൂരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനാൽ കണ്ടകശ്ശേരിപാലത്തിലൂടെയുള്ള ബസുകൾ, ചരക്കുവാഹനങ്ങൾ ( ഹെവി മോട്ടോർ വാഹനങ്ങൾ) എന്നിവയുടെ ഗതാഗതം അടിയന്തരമായി പൂർണ്ണമായും നിരോധിക്കുന്നതിനും ചെറിയ വാഹനങ്ങൾ (ലൈറ്റ് മോട്ടോർ വാഹനങ്ങൾ), ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയുടെ ഗതാഗതവും കാൽനടയാത്രയും ജാഗ്രതനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് അനുവദിക്കുന്നതിനും ആവശ്യമായ മൂന്നറിയിപ്പുബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്നതിനുമുള്ള നടപടി പയ്യാവൂർഗ്രാമപഞ്ചായത്തും പൊലീസ്അധികൃതരും സ്വീകരിക്കണം. ചെറിയവാഹനങ്ങൾ പാലത്തിൻ്റെ അപകടകരമല്ലാത്ത ഭാഗത്തിലൂടെ ഒരേസമയം ഒരുവശത്തുകൂടി മാത്രം വേഗത കുറച്ച് സഞ്ചരിക്കണം. കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി തകർന്ന കൈവരികൾക്ക് പകരം അനുയോജ്യമായ താൽക്കാലികസുരക്ഷാകൈവരികൾ ഗ്രാമപഞ്ചായത്ത്അധികൃതർ സ്ഥാപിക്കണം.

വണ്ണായിക്കടവ് പാലം

വണ്ണായിക്കടവ്പാലം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിലും വലിയമരങ്ങൾ ഒഴുകിയെത്തിയതിനെ തുടർന്നും ഗുരുതരമായ കേടുപാടു സംഭവിച്ച നിലയിലാണ്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കൈവരികൾ പൂർണ്ണമായും തകർന്നിട്ടുണ്ട് നിലവിൽ കൈവരികളില്ലാത്ത  വണ്ണായിക്കടവ്പാലത്തിലൂടെയുള്ള കാൽനടയാത്രയും വാഹനഗതാഗതവും
 ഗണ്യമായി അപകടസാധ്യത  വർദ്ധിപ്പിക്കുന്നതിനാൽ പയ്യാവൂർഗ്രാമപഞ്ചായത്ത് അധികൃതർ അടിയന്തരമായി അനുയോജ്യമായ താൽക്കാലിക സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. പാലത്തിൻ്റെ ഘടനാപരമായ അവസ്ഥ കണക്കിലെടുത്ത് ഹെവി മോട്ടോർ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതിനുള്ള നടപടി പയ്യാവൂർ ഗ്രാമപഞ്ചായത്തും പൊലീസ് അധികൃതരും സ്വീകരിക്കണം.

മുത്താറി പാലം

പൈപ്പ് കൾവർട്ട് രൂപത്തിലുള്ള മുത്താറിപാലത്തിൻ്റെ നിലവിലുള്ള എട്ട് ഹ്യൂം പൈപ്പുകളിൽ താഴത്തെ നിരയിലെ നാല് പൈപ്പുകളുടെയുള്ളിൽ മണ്ണ്, മാലിന്യങ്ങൾ, അവശിഷ്ടങ്ങൾ എന്നിവ അടിഞ്ഞുകൂടിയതിനാൽ നീരൊഴുക്ക് ഗണ്യമായി കുറഞ്ഞ നിലയിലാണ്. ഇതിൻ്റെ ഫലമായി ജലസമ്മർദ്ദം ഒരുവശത്തുള്ള പൈപ്പുകളിൽ  വർദ്ധിച്ച് കൾവർട്ട് പൂർണ്ണമായും തകർന്ന്ഒഴുകിപ്പോകുകയും ആ ഭാഗത്തെ റോഡ് പൂർണ്ണമായി ഒലിച്ചു പോവുകയുമുണ്ടായി.   വാഹനഗതാഗതത്തിനോ കാൽനടയാത്രയ്ക്കാ അനുയോജ്യമല്ലാത്ത അവസ്ഥയിലായതിനാൽ മുത്താറിപാലത്തിൽ പുതിയ കൾവെർട്ട് നിർമ്മിച്ച് ഗതാഗതയോഗ്യമാക്കുന്നതുവരെ ഈ ഭാഗത്ത് വാഹനഗതാഗതവും കാൽനടയാത്രയും പൂർണ്ണമായും നിരോധിക്കുന്നതിനും ആവശ്യമായ ബാരിക്കേഡുകളും അപായമുന്നറിയിപ്പ്ബോർഡുകളും  സ്ഥാപിക്കുന്നതിനുമുള്ള അടിയന്തരനടപടി പയ്യാവൂർഗ്രാമപഞ്ചായത്ത് അധികൃതർ സ്വീകരിക്കണം.

 

വയോ സേവാ അവാർഡ്; നാമനിർദ്ദേശം ചെയ്യാം

വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ പദ്ധതികളും പ്രവർത്തനങ്ങളും നടപ്പിലാക്കുന്ന സർക്കാർ സർക്കാരിതര വിഭാഗങ്ങൾക്കും. വിവിധ കലാ, കായിക, സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് നൽകി വരുന്ന  വയോസേവന അവാർഡിന് നാമനിർദ്ദേശം നൽകാം
വയോക്ഷേമമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വ്യക്തികൾ /സ്ഥാപനങ്ങൾ എന്നീ രണ്ട് വിഭാഗങ്ങളിലാണ് നാമനിർദ്ദേശം നൽകേണ്ടത്.
തദ്ദേശ സ്വയംഭരണ വിഭാഗത്തിൽ മികച്ച കോർപ്പറേഷൻ,  ജില്ലാ പഞ്ചായത്ത്,  മുൻസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമ പഞ്ചായത്ത് വിഭാഗങ്ങളിലാണ് അവാർഡ്. കോർപ്പറേഷൻ , ജില്ലാ പഞ്ചായത്ത് നാമനിർദ്ദേശങ്ങൾ സാമൂഹ്യ നീതി ഡയറക്ടർക്ക് നേരിട്ട് സമർപ്പിക്കണം.

വ്യക്തികൾ/സ്ഥാപനങ്ങൾ വിഭാഗത്തിൽമികച്ച പ്രകടനം കാഴ്ച വെച്ച എൻ.ജി.ഒ, മികച്ച മെയിൻറനൻസ് ട്രൈബ്യൂണൽ (സഹ്യനീതി ഡയറക്ടർക്ക് നേരിട്ട് സമർപ്പിക്കണം), മികച്ച ഗവവൃദ്ധസദനം / സായം പ്രഭ ഹോം, കായിക താരം, കല സാഹിത്യ സാംസ്കാരിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന മുതർന്ന വ്യക്തി, ആജീവനാന്ത ബഹുമതി- വയോജനമേഖല എന്നീ മേഖലകളിലാണ് പുരസ്‌കാരം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നോമിനേഷനുകൾ ആ വകുപ്പിൻ്റെ ജില്ല / മേഖല/സംസ്ഥാന മേധാവിയുടെ ശുപാർശ സഹിതം ലഭ്യമാക്കണം.

വയോസേവന അവാർഡിനായി വ്യക്തികൾ/സ്ഥാപനങ്ങൾ നേരിട്ട് അപേക്ഷ ലഭ്യമാക്കാൻ പാടില്ല. എന്നാൽ വ്യക്തികളെ/സ്ഥാപനങ്ങളെ നാമനിർദ്ദേശം അതത് രംഗങ്ങളുമായി ബന്ധപ്പെട്ടവർക്ക് അർഹരായ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം മികവ് തെളിയിക്കുന്നതിനുള്ള റിപ്പോർട്ട്, ഫോട്ടോ, ഡോക്യുമെൻ്റെഷൻ എന്നിവ സഹിതം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ എത്തിക്കേണ്ട അപേക്ഷകൾ ഒക്ടോബർ 30 നകം സിവിൽ സ്റ്റേഷനിൽ എഫ്.ബ്ലോക്കിൽ പ്രവർത്തിക്കുന്ന  ജില്ലാ സാമൂഹ്യനീതി ഓഫീസിൽ സമർപ്പിക്കണം. അവാർഡ് സംബന്ധിച്ച വിശദവിവരങ്ങൾ സാമൂഹ്യനീതി വകുപ്പിൻ്റെ www.swdkerala.gov.in എന്ന  വെബ്സൈറ്റിലും, ഐ & പി ആർ സി വെബ്സൈറ്റിലും,  തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ വെബ്സൈറ്റിലും, ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭ്യമാണ്. ഫോൺ: 0497-299781, 8281999015

സപ്ലിമെൻ്ററി പരീക്ഷ

ഐ.എച്ച്.ആർ.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ഒന്നും രണ്ടും സെമസ്റ്റർ), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക് & സെക്യൂരിറ്റി (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻ്റ് ഓഫീസ് ഓട്ടോമേഷൻ (ഒന്നും രണ്ടും സെമസ്റ്റർ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ്  കോഴ്സുകളുടെ റഗുലർ / സപ്ലിമെൻ്ററി പരീക്ഷകൾ (2018 (സി.സി.എൽ.ഐ.എസ്. സപ്ലിമെൻ്ററി), 2020, 2024 സ്കീം) 2026 ഡിസംബറിൽ നടത്തുന്നു. വിദ്യാർത്ഥികൾക്ക്, പഠിക്കുന്ന/പഠിച്ചിരുന്ന സെൻ്ററുകളിൽ നവംബർ വരെ ഫൈൻ കൂടാതെയും, 16 വരെ 100 രൂപ ഫൈനോടു കൂടിയും പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. പരീക്ഷാ ടൈം ടേബിൾ നവംബർ അവസാന വാരം പ്രസിദ്ധീകരിക്കും. രജിസ്ട്രേഷനുള്ള അപേക്ഷാഫാറം സെൻ്ററിൽ നിന്നും ലഭ്യം. വിശദവിവരങ്ങൾ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റിൽ (www.ihrd.ac.in) ലഭ്യം.

ഗസ്റ്റ് ഇൻസ്ട്രക്ടർ

മാടായി ഗവ ഐ ടി ഐ യിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട്. ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിഗ്രി / ഡിപ്ലോമയും ഒന്ന്/രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലെ എൻ ടി സി/ എൻ എ സിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 23 രാവിലെ 1 1 മണിക്ക് യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടിക്കാഴ്‌ചയ്ക്ക് പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ : 9446677256.

ലേലം

കേരള വനം വകുപ്പിൻ്റെ കണ്ണൂർ കൂത്തുപറമ്പ് കണ്ണവം (കണ്ണോത്ത്) ഗവ.ടിമ്പർ ഡിപ്പോയിലെ അടുത്ത ലേലം 26.10.2026 ന് നടക്കും. കണ്ണവം റെയ്‌ഞ്ചിലെ 1961 തേക്ക് തോട്ടത്തിൽ നിന്നും ശേഖരിച്ച വിവിധ ക്ലാസിൽപ്പെട്ട തേക്ക് തടികളും മറ്റിനം തടികളും, ഡിവിഷൻ ഓഫീസ് കോമ്പൗണ്ട് കണ്ണൂർ, പാലയത്തുവയൽ യുപി സ്ക്‌കൂൾ കണ്ണവം എന്നിവിടങ്ങളിൽ നിന്നും ശേഖരിച്ച തേക്ക്, മഹാഗണി എന്നീ തടികളും  ഓൺലൈൻ വഴി ഒക്ടോബർ 26 ന് ലേലം ചെയ്യുന്നു.  ഫോൺ: 0490-2302080, 8547602859.

കണ്ണൂർ സെൻട്രൽ ജയിൽ ആട് ഫാമിലെ ഒരു വയസ്സിലധികം പ്രായമായ 30 ആടുകളെ ജയിൽ പരിസരത്ത് ഒക്ടോബർ 23 രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നു.  ഫോൺ: 0497 2746141, 2747180.

വസ്തു ലേലം

പെരിങ്ങോം അംശം ദേശത്ത് റീ.സ. 354/1 (354/333) ൽ പെട്ട 0.0510 ഹെക്ടർ സ്ഥലത്തിൻ്റെ ലേലം ഒക്ടോബർ 23 രാവിലെ 11.30 ന് പെരിങ്ങോം വില്ലേജ് ഓഫീസിൽ നടക്കും.  കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

പെരളം അംശം കൊഴുമ്മൽ ദേശത്ത് റീ.സ. 126/7 ലെ 0.0405 ഹെക്ടർ സ്ഥലത്തിൻ്റെ ലേലം ഒക്ടോബർ 23 രാവിലെ 11.30 ന്  പെരളം  വില്ലേജ് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

ഉദയഗിരി അംശം അരങ്ങം ദേശത്ത് റീസ. 1 ൽപെട്ട 1.28 ആർ വസ്തുവിൻ്റെ ലേലം ഒക്ടോബർ 23 രാവിലെ 11.30 ന്  ഉദയഗിരി  വില്ലേജ് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയുടെ കീഴിലുള്ള ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ സമഗ്ര മാനസികാരോഗ്യ പരിപാടിയുടെ പാട്യം-ചെറുവാഞ്ചേരിയിൽ പ്രവർത്തിക്കുന്ന പകൽ വീടിൻ്റെ അന്തേവാസികളുടെ ആവശ്യത്തിലേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിലേക്ക് ടെണ്ടർ ക്ഷണിച്ചു.  ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 23 ഉച്ചയ്ക്ക് 12.30.  കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി.എം.എച്ച്.പി യുടെ ഓഫീസിൽ നിന്നും ലഭിക്കും. 

date