Skip to main content

ജില്ലയിൽ നാളെ (ഒക്ടോബർ 23) ഓറഞ്ച് അലർട്ട്

#ഇന്ന് (ഒക്ടോബർ 22)  മഞ്ഞ അലർട്ട് #

ജില്ലയിൽ നാളെ (ഒക്ടോബർ 23), 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ  കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. 

ഇന്ന് (ഒക്ടോബർ 22),  24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. കൂടാതെ  ഒക്ടോബർ 24, 25, 26 തിയതികളിലും  ജില്ലയിൽ മഞ്ഞ അലർട്ട് മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്.

date