Post Category
’സ്നേഹസാഗരം' പദ്ധതി 23-ന് മന്ത്രി അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് സൗത്ത് മണ്ഡലം തീരദേശ വികസനത്തിനായി ആവിഷ്‌കരിച്ച 'സ്നേഹസാഗരം' പദ്ധതി ഒക്ടോബർ 23ന് രാവിലെ 9 മണിക്ക് ഫിഷറീസ് വകുപ്പ് മന്ത്രി അഡ്വ. വി. ഇ അബ്ദുൽ ഗഫൂർ ഉദ്ഘടനം ചെയ്യും. മുഖദാർ സിസ്കോ ഐ.ടി.ഐയിൽ നടക്കുന്ന ചടങ്ങിൽ അഡ്വ. ഫൈസൽ ബാബു എം.എൽ.എ അധ്യക്ഷത വഹിക്കും. തീരദേശ മേഖലയുടെ സമഗ്രമായ പുരോഗതിയും വികസനവും ലക്ഷ്യമിട്ടാണ് എം.എൽ.എയുടെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
മണ്ഡലത്തിലെ എല്ലാ വകുപ്പുകളെയും പദ്ധതികളെയും ഏകോപിപ്പിച്ച്, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന 'ഫ്യൂച്ചർ കാലിക്കറ്റ് 360' മണ്ഡല വികസന പദ്ധതിയുടെ ഭാഗമാണ് സ്നേഹസാഗരം. തീരദേശ വികസനത്തിനു പുറമേ പശ്ചാത്തലസൗകര്യ വികസനം, ആരോഗ്യം തുടങ്ങിയ മേഖലകളും ഉൾപ്പെടുന്നതാണ് പദ്ധതി.
date
- Log in to post comments