Post Category
*പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-32) രൂപീകരണം: ജില്ലാതല ഉന്നതതല യോഗം ഇന്ന് (ഒക്ടോബർ 23-ന്)* *മന്ത്രി ഒ.ജെ. ജനീഷ് ഉദ്ഘാടനം ചെയ്യും*
പതിനഞ്ചാം പഞ്ചവത്സര പദ്ധതിയുമായി (2027-32) ബന്ധപ്പെട്ട തൃശൂർ ജില്ലാതല ആസൂത്രണ യോഗം ഇന്ന് (ഒക്ടോബർ 23,) രാവിലെ പത്തിന് മുളങ്കുന്നത്തുകാവ് കിലയിലെ സ്വരാജ് ആഡിറ്റേറിയത്തിൽ നടത്തും. കായിക, യുവജനക്ഷേമ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ.ജെ.ജനീഷ് യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ.എം. ചന്ദ്രശേഖർ, ആസൂത്രണ ബോർഡ് അംഗങ്ങൾ, ജില്ലയിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത് ചർച്ചകൾക്ക് നേതൃത്വം നൽകും.
സംസ്ഥാനത്ത് പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലും യോഗം വിളിച്ചുചേർത്തിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ പദ്ധതി നിർദ്ദേശങ്ങൾ രൂപീകരിക്കാനും, ജില്ലയുടെ വികസന ആവശ്യങ്ങളും സേവനങ്ങളും ചർച്ച ചെയ്യാനും യോഗം ലക്ഷ്യമിടുന്നു.
date
- Log in to post comments