Post Category
*വയോജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു*
വയോജനങ്ങളുടെ ആരോഗ്യസംരക്ഷണം ലക്ഷ്യമിട്ട് കുന്നംകുളം നഗരസഭയും ഗവ. ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി വയോജന ദിനാചരണവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി കിഴൂർ പകൽ വീട്ടിൽ സംഘടിപ്പിച്ച ക്യാമ്പിൽ വയോജനങ്ങളുടെ ജീവിതശൈലി രോഗനിർണയ പരിശോധനയും അസ്ഥി സാന്ദ്രത പരിശോധനയും നടന്നു.
കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.ജി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ മിഷ സെബാസ്റ്റ്യൻ, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. സോമശേഖരൻ, വാർഡ് കൗൺസിലർ ശ്രീജിത്ത് ആവേൻ, ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. മിഥു കെ. തമ്പി തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments