ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാം 34-ാം ബാച്ചിലേക്ക് അപേക്ഷിക്കാം
ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിലെ (ഡിസിഐപി) 2026 നവംബര്‍-2027 മാര്‍ച്ച് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികളായ യുവതീയുവാക്കള്‍ക്ക് ജില്ലാ ഭരണകൂടത്തോടൊപ്പം വിവിധ വികസന, സാമൂഹികക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാനുള്ള അവസരമാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. പൊതുഭരണ സംവിധാനങ്ങളെ അടുത്തറിയാന്‍ ഇതിലൂടെ അവസരം ലഭിക്കും.
2015-ല്‍ ആരംഭിച്ച പ്രോഗ്രാമിന്റെ 34-ാം ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താല്‍പര്യമുള്ളവര്‍ www.dcip.co.in സന്ദര്‍ശിച്ച് നിര്‍ദിഷ്ട ഫോമില്‍ ഒക്ടോബര്‍ 27-നകം അപേക്ഷ നല്‍കണം. നാല് മാസമാണ് ഇന്റേണ്‍ഷിപ്പിന്റെ കാലാവധി. സ്‌റ്റൈപ്പന്റ് ഉണ്ടാകില്ല. രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. പുതിയ ബാച്ച് നവംബര്‍ രണ്ടാംവാരം ആരംഭിക്കും. വിശദ വിവരങ്ങള്‍ക്ക് +919633693211, 0495-2370200 നമ്പറുകളില്‍ വിളിക്കുകയോ projectcellclt@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടുകയോ ചെയ്യാം.
- Log in to post comments