Skip to main content

അങ്കണവാടി ഹെല്‍പര്‍ നിയമനം

കൊല്ലം അര്‍ബന്‍  ഒന്ന് ഐ സി ഡി എസ് പ്രോജക്ട് കൊല്ലം കോര്‍പറേഷന്‍ 53ാം (മുളങ്കാടകം) ഡിവിഷന്‍ പരിധിയിലുള്ള 79ാം നമ്പര്‍ അങ്കണവാടി കം ക്രഷിലേക്ക് ഹെല്‍പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  53ാം ഡിവിഷനിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തില്‍ മറ്റ് ഡിവിഷനുകളില്‍ നിന്നുള്ളവരെയും പരിഗണിക്കും.  പ്രായപരിധി 35 വയസ്. അപേക്ഷ ഫോം, സ്ഥിരതാമസം, ജാതി, വയസ്, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 30 ന് വൈകിട്ട് അഞ്ചിനകം ശിശു വികസന പദ്ധതി ഓഫീസര്‍, കൊല്ലം അര്‍ബന്‍ ഒന്ന്, ഐ സി ഡി എസ് പ്രോജക്ട്, എല്‍ ബി എസ് സ്റ്റേഡിയത്തിന് സമീപം, കന്റോണ്‍മെന്റ് പി ഒ, കൊല്ലം 6910001 '  വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍  : 9446505171.
 
 

date