Skip to main content

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം: വോക്ക്-ഇന്‍-ഇന്റര്‍വ്യൂ 30ന്

അട്ടപ്പാടി ഐ.ടി.ഡി.പിയുടെ പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സും നല്‍കുന്നതിനായി സ്റ്റുഡന്റ് കൗണ്‍സിലറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം.എ. സൈക്കോളജി, എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ് കൗണ്‍സിലിംഗ് പരിശീലനം നേടിയവര്‍), എം.എസ്.സി. സൈക്കോളജി. കേരളത്തിന് പുറത്തുള്ള സര്‍വകലാശാലകളില്‍ നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രായപരിധി 2026 ജനുവരി ഒന്നിന് 25 -45 വയസ്. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രതിമാസം 18,000 രൂപ ഹോണറേറിയവും പരമാവധി 2,000 രൂപ യാത്രാപ്പടിയും ലഭിക്കും. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും തിരിച്ചറിയല്‍ രേഖയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഒക്ടോബര്‍ 30ന് രാവിലെ 10ന് അഗളി മിനി സിവില്‍ സ്റ്റേഷനിലുള്ള ഐ.ടി.ഡി.പി ഓഫീസില്‍ നടക്കുന്ന വോക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

date