Skip to main content

സി-ഡിറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിലേക്ക് വീഡിയോ എഡിറ്റിങ്, വീഡിയോ ടൈറ്റിലിങ്, വീഡിയോ കംപോസിറ്റിങ്, ഗ്രാഫിക് ഡിസൈൻ ജോലികൾ വർക്ക് കോൺട്രാക്ട്/ റേറ്റ് കോൺട്രാക്ട് വ്യവസ്ഥയിൽ നിർവഹിക്കുന്നതിന് യോഗ്യതയുള്ളവരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു പാസായിരിക്കണം. ഫോട്ടോഗ്രാഫി/ വീഡിയോഗ്രാഫി വീഡിയോ എഡിറ്റിങ്, ഗ്രാഫിക് ഡിസൈനിങ്/ പ്രിന്റ് ഡിസൈനിങ്, മീഡിയ പ്രൊഡക്ഷൻ തുടങ്ങിയ ഏതെങ്കിലും മൂന്ന് മാസത്തിൽ കുറയാതെയുള്ള  സർട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം. ആറുമാസത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സി-ഡിറ്റിലെ മീഡിയ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയ യോഗ്യരായവർക്ക് മുൻഗണന നൽകും. Adobe Premier Pro, Adobe Photoshop, Adobe After Effect, Adobe InDesign, Adobe Illustrator തുടങ്ങിയ സോഫ്റ്റ്‌വെയറുകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ സി-ഡിറ്റിന്റെ തിരുവല്ലം ഹെഡ് ഓഫീസിൽ ഒക്ടോബർ 29ന് രാവിലെ 9.30ന് ബയോഡേറ്റയും യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനും പ്രായോഗിക പരീക്ഷയ്ക്കുമായി ഹാജരാകണം. വിവരങ്ങൾക്ക്: 0471 2380910.

പി.എൻ.എക്‌സ്. 4444/2026

date