Skip to main content

സെൻസസ് 2027: രണ്ടാം ഘട്ട സംസ്ഥാനതല സമ്മേളനം തിരുവനന്തപുരത്ത് നടന്നു

സെൻസസ് 2027 രണ്ടാം ഘട്ട സംസ്ഥാനതല സമ്മേളനം പൊതുഭരണ വകുപ്പ് (പ്രോട്ടോക്കോൾ വിഭാഗം) തിരുവനന്തപുരത്തെ ഹോട്ടൽ ഫോർട്ട് മാനറിൽ സംഘടിപ്പിച്ചു. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും സംസ്ഥാന സെൻസസ് നോഡൽ ഓഫീസറുമായ ഡോ. ബി. അശോക് ഉദ്ഘാടനം ചെയ്തു.

രജിസ്ട്രാർ ജനറൽ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാർ ജനറൽ (മാപ്പ്) ഡോ. വി.വി.എൽ.എൻ. ശർമ്മ, സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറും ചീഫ് പ്രിൻസിപ്പൽ സെൻസസ് ഓഫീസറുമായ ഡോ. ടി. മിത്ര, സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ ബി.എസ്. അരവിന്ദ്, ജില്ല കളക്ടർമാർ, സംസ്ഥാനതല സെൻസസ് കോർഡിനേഷൻ കമ്മിറ്റി അംഗ വകുപ്പുകളുടെ പ്രതിനിധികൾ, സർക്കാരിന്റെ വിവിധ വകുപ്പുകളിലെയും സെൻസസ് ഓപ്പറേഷൻസ് ഡയറക്ടറേറ്റിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4452/2026

date