Skip to main content

ജില്ലാതല അറിയിപ്പുകൾ

കെൽട്രോൺ  കോഴ്‌സുകൾക്ക് ഫീസ് ഇളവ്

കെൽട്രോണിൻ്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ നവരാത്രിയോടനുബന്ധിച്ച് പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്മെൻ്റ്, പി.ജി.ഡി.സി.എ, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഗ്രാഫിക്സ് & ഡിജിറ്റൽ ഫിലിം മേക്കിംഗ് ടെക്നിക്സ്‌, ഡി.സി.എ., ഫയർ & സേഫ്റ്റി  കോഴ്സു‌കളിലേക്ക് ഫീസ് ഇളവോടെ പ്രവേശനം തുടങ്ങി. ഈ ആനുകൂല്യം ഒക്ടോബർ 31 വരെ മാത്രം. താൽപര്യമുള്ളവർ തളിപ്പറമ്പ് മുൻസിപ്പാലിറ്റി ബസ് സ്റ്റാൻഡ് കോംപ്ലക്സിലുള്ള കെൽട്രോൺ നോളജ് സെൻ്ററിൽ നേരിട്ടെത്തി അപേക്ഷിക്കണം.
ഫോൺ: 0460 2205474, 9847915099.

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ പരിശീലനം

പട്ടികജാതി വികസന വികസന വകുപ്പിൻ്റെ ട്രേസ് പദ്ധതിയുടെ ഭാഗമായി അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസീയർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിയിൽപ്പെട്ട 21 നും 31 നുമിടയിൽ പ്രായമുള്ള സിവിൽ എഞ്ചീനിയറിംഗിൽ ബി ടെക്/എം ടെക്/ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ള യുവതീയുവാക്കൾക്ക്  അപേക്ഷിക്കാം.
അപേക്ഷ ലഭിക്കേണ്ട അവസാന ദിവസം ഒക്ടോബർ 31 വൈകീട്ട് അഞ്ച് മണി. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ ബന്ധപ്പെടുക. ഫോൺ: 0497 2700596.

ഗൃഹശ്രീ ഭവന പദ്ധതി:  അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്  നടപ്പാക്കുന്ന  ഗൃഹശ്രീ ഭവന പദ്ധതിക്ക് സ്പോൺസർ മുഖേന അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ നവംബർ 21 വരെ kshbonline.com വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കാം.  ഫോൺ: 0497 27077671. ഇമെയിൽ: eeknr@kshb.in.

താൽപര്യപത്രം ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിൻ്റെ കീഴിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് യൂണിഫോം സേനയിലേക്ക് പരിശീലനം നൽകുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. പരിശീലനം നൽകുന്ന സ്ഥാപനം ഗവൺമെന്റ് രജിസ്ട്രേഷൻ ഉള്ളതും പരിശീലനത്തിൽ മുൻപരിചയവും  ഗുണമേന്മയും ഉള്ളവയും ആയിരിക്കണം. മുൻ വർഷങ്ങളിൽ പരിശീലിപ്പിച്ചതിൻ്റേയും  പരിശീലനാർത്ഥികൾക്ക് പ്ലേസ്മെന്റ് നൽകിയതിന്റെയും റിപ്പോർട്ട് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷ നവംബർ അഞ്ചിന് അഞ്ച് മണിക്ക് മുമ്പായി കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.  ഫോൺ: 0497 2700596

വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് ജില്ലാതല മത്സരം : അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള മൈ ഭാരത് സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത് പാർലമെൻ്റ് ജില്ലാതല മത്സരങ്ങൾക് അപേക്ഷ ക്ഷണിച്ചു. വികസിത ഭാരത സങ്കൽപ്പങ്ങൾക്ക് യുവാക്കളുടെ സൃഷ്ടിപരമായ ആശയങ്ങളും നയപരമായ നിർദേശങ്ങളും രൂപപ്പെടുത്തുന്നതിനുള്ള
വേദിയാണിത്.  ഓരോ ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 3 പേർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സംസ്ഥാനതല മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ന്യൂ ഡൽഹിയിലെ പാർലമെന്റ് മന്ദിരത്തിൽ സംഘടിപ്പിക്കുന്ന ദേശീയതല മത്സരത്തിൽ (ജനുവരി 10,11,12) പങ്കെടുക്കാം. പ്രായപരിധി: 18-25 വയസ്സ് (2026ആഗസ്ത് 17 ന്) ജില്ലാതല വിഷയം: "ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്" (മലയാളം/ഇംഗ്ലീഷ്/ഹിന്ദി). സമയ പരിധി മൂന്ന് മിനുട്ട്.  അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ രണ്ട്. ഫോൺ: 0497 2700881.

വസ്തു ലേലം

എരമം അംശം ദേശത്ത് റീസ. 429/104 ൽ പെട്ട 0.2025 ഹെക്ടർ വസ്തു എരമം വില്ലേജ് ഓഫീസിൽ ഒക്ടോബർ 27 രാവിലെ 11.30 ന് പരസ്യ  ലേലം ചെയ്ത് വിൽക്കും.

പെരളം അംശം ദേശത്ത് റീസ. 47/103 (47/5) ൽ പെട്ട 0.3248 ഹെക്ടർ വസ്തു പെരളം വില്ലേജ് ഓഫീസിൽ ഒക്ടോബർ 28 രാവിലെ 11.30 ന് പരസ്യ ലേലം ചെയ്ത് വിൽക്കും.

ഇരിവേരി അംശം ദേശത്ത് റീസ. 20/120 (20/149) ൽപ്പെട്ട 3.74 ആർ ഭൂമിയും വസ്തുക്കളും ഒക്ടോബർ 28 രാവിലെ 11 മണിക്ക് വസ്തു സ്ഥലത്ത് ലേലം ചെയ്യുന്നു.  കൂടുതൽ വിവരങ്ങൾക്ക് വില്ലേജ് ഓഫീസുമായി ബന്ധപ്പെടുക.

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവൺമെൻ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ മെൻസ് ഹോസ്റ്റലിലും ലേഡീസ് ഹോസ്റ്റലിലുമുള്ള കേടുപാടുകൾ സംഭവിച്ച ബാത്ത്റൂം വാതിലുകൾ, വാതിൽ ഫ്രെയിമുകൾ, ജനലുകൾ എന്നിവ അറ്റകുറ്റപ്പണി നടത്തുന്നതിനും ആവശ്യമായവ മാറ്റി സ്ഥാപിക്കുന്നതിനും സ്ഥാപനങ്ങൾ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു.  ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 28 ഉച്ചയ്ക്ക് 12.30.  ഫോൺ 0497 2780227.

കെ.എം.എം. ഗവ. വനിതാ കോളേജിലെ പി.ഡി സഞ്ചിത നിക്ഷേപ തുകയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് വിഭാഗം ലാബിലെ ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകൾ (12 എണ്ണം), കെമിസ്ട്രി വിഭാഗം കമ്പ്യൂട്ടേഷണൽ ലാബിലെ ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകൾ (5 എണ്ണം), ലാപ്ടോപ് 3 എണ്ണം (-2, ORICE-1) എന്നിവയുടെ റിപ്പയർ ജോലികൾ ചെയ്യുന്നതിന് സീൽ ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ അയക്കുന്ന കവറിനു മുകളിൽ "പി.ഡി സഞ്ചിത നിക്ഷേപ തുകയിൽ നിന്നും കമ്പ്യൂട്ടറുകളുടെ റിപ്പയർ ജോലികൾ ചെയ്യുന്നതിന്" എന്നെഴുതി പ്രിൻസിപ്പാൾ, കെ.എം.എം. സർക്കാർ വനിതാ കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ വിലാസത്തിൽ ഒക്ടോബർ 26 വൈകുന്നേരം മൂന്ന് മണിക്കകം സമർപ്പിക്കണം. ഫോൺ: 0497 2746175.

 

സ്റ്റാഫ്നേഴ്‌സ് നിയമനം

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കീഴിൽ സ്റ്റാഫ് നേഴ്‌സ് തസ്‌തികയിൽ 15 ഒഴിവ്. യോഗ്യത സയൻസ് വിഷയത്തിൽ പ്രീഡിഗ്രി /പ്ലസ്ടു/വി.എച്ച്.എസ്.ഇ കഴിഞ്ഞ് ബി.എസ്.സി നേഴ്‌സിംഗ്‌ /ജി.എൻ.എം പാസായിരിക്കണം, കേരള സർക്കാരിന്റെ നേഴ്സ‌ിംഗ് കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. പ്രവർത്തി പരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്സ്. ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 29 രാവിലെ 10 മണിക്ക് സൂപ്രണ്ട് ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2808125.

ഇസിജി ടെക്നീഷ്യൻ

ഇരിട്ടി താലൂക്ക് ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇസിജി ടെക്‌നീഷ്യനെ നിയമിക്കുന്നു.  യോഗ്യത വി.എച്ച്.എസ്.ഇ (ഇസിജി & ഓഡിയോമെട്രിക്ക് ടെക്നോളജി) അല്ലെങ്കിൽ പോളിടെക്‌നിക്ക് ഡിപ്ലോമ (ബയോമെഡിക്കൽ എഞ്ചിനീയറിംഗ്), ഡിപ്ലോമ ഇൻ കാർഡിയോവസ്കുലാർ ടെക്നോളജി, ഡിപ്ലോമ ഇൻ കാർഡിയാക് ലബോറട്ടറി ടെക്നോളജി, ബി.എസ്.സി (ബയോമെഡിക്കൽ ടെക്നോളജി), ബി.ടെക്ക് (ബയോമെഡിക്കൽ എഞ്ചിനീയറിംഗ്). പ്രായപരിധി 18 - 41 വയസ്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ രേഖകളും സഹിതം ഒക്ടോബർ  26 രാവിലെ 11 മണിക്ക് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ഹാജരാകണം. ഫോൺ: 0490 2493180

സി-ഡിറ്റ് കോഴ്സുകൾ

കെ-ഡിസ്കിൻ്റെ സ്കോളർഷിപ്പോടു കൂടി സി-ഡിറ്റിൽ ദൃശ്യമാധ്യമരംഗത്തെ വിവിധ തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കും ആറുമാസത്തെ ഡിപ്ലോമ കോഴ്സുകൾക്കും മെയ് 31 വരെ അപേക്ഷിക്കാം.  സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വിഡിയോഗ്രാഫി, ഡിപ്ലോമ ഇൻ വീഡിയോ എഡിറ്റിംഗ്, ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. ഫോൺ: 9895788155, 7012690875. വെബ്സൈറ്റ്: www.mediastudies.cdit.org

date