Skip to main content

സിവിൻ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു 

ജർമനിയിലെ ബോഹും നഗരത്തിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപ്പിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ട സിവിൻ ജോണിയുടെയും കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലിയുടെയും മൃതദേഹങ്ങൾ വിമാനത്തിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ നെടുമ്പാശ്ശേരിയിലെത്തിച്ചു.

 മൃതദേഹങ്ങൾ ബന്ധുക്കളും, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ് പൗളി, ജനപ്രതിനിധികൾ,നോർക്ക ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന്  ആലുവയിലെ സി എ ആശുപത്രിയിൽ എത്തിച്ച് മറ്റ് നടപടികൾ പൂർത്തിയാക്കി. സിവിൻ്റെ മൃതദേഹം രാവിലെ 6.30 ഓടെ കാലടി മാണിക്ക മംഗലത്തെ തോട്ടകത്തുള്ള ഭവനത്തിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടിൽ ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്കു ശേഷം മാണിക്ക മംഗലം സെൻ്റ് റോക്കീസ് പള്ളിയിൽ സംസ്ക്കാരം നടത്തും.

 അപകടത്തിൽ മരിച്ച കൊല്ലം പെരിയനാട് സ്വദേശിനി അഞ്ജലിയുടെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. സിവിനും അഞ്ജലിക്കുമൊപ്പം തീപ്പിടിത്തത്തിൽ പുക ശ്വസിച്ച്  ജീവൻ നഷ്ടപ്പെട്ട ഇടുക്കി സ്വദേശിനി നോവ സാബുവിൻ്റെ മൃതദേഹം ഇന്ന് രാത്രി 8.15 ന് നെടുമ്പാശ്ശേരിയിൽ എത്തിക്കും.

date