Post Category
പാലിയേറ്റീവ് പരിചരണ ബോധവത്കരണം: തിരൂർ നഗരസഭയിൽ ക്ലാസ് സംഘടിപ്പിച്ചു
സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരൂർ നഗരസഭാ ജനപ്രതിനിധികൾക്കായി പാലിയേറ്റീവ് പരിചരണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് പരിചരണ രംഗത്തെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക, രോഗികൾക്ക് ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. വിഷയത്തിൽ നാസർ കുറ്റൂർ ക്ലാസെടുത്തു. ചടങ്ങിൽ നഗരസഭാ കൗൺസിലർമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
date
- Log in to post comments