പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ അദാലത്ത് 31 ന്
പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ നിലവിലുള്ള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിന് ജില്ലയിൽ ഒക്ടോബർ 31 ന് പരാതി പരിഹാര അദാലത്ത് നടക്കും . കൊച്ചി -പള്ളിമുക്ക്‌ഫോർഷോർ റോഡിലുള്ള ട്രൈബൽ കോംപ്ലെക്‌സിൽ രാവിലെ 10.30 മുതൽ നടത്തുന്ന അദാലത്തിന് കമ്മീഷൻ മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി. കെ. വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്രവർഗ്ഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷനിൽ സമർപ്പിച്ചിട്ടുള്ളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും പരാതി എതിർ കക്ഷികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കേട്ട് പരാതികൾ തീർപ്പാക്കും. അദാലത്തിൽ പോലീസ് വകുപ്പ്, റവന്യൂ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, പഞ്ചായത്ത് വകുപ്പ്, ആരോഗ്യ വകുപ്പ്, സഹകരണ വകുപ്പ്, പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ് തുടങ്ങീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുക്കും.
- Log in to post comments