Skip to main content

അക്രഡിറ്റഡ് എൻജിനീയർ / ഓവർസിയർ : അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എൻജിനീയർ / ഓവർസിയർ പരിശീലന പദ്ധതിയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കാണ് ഈ അവസരം ലഭ്യമാക്കിയിട്ടുള്ളത്. വയസ്സ്: 21-നും 35-നും മധ്യേ പ്രായമുള്ളവരായിരിക്കണം.
 സിവിൽ എൻജിനീയറിംഗിൽ ബി.ടെക് 
/ എം.ടെക്  / ഡിപ്ലോമ  / ഐ.ടി.ഐ  യോഗ്യതയുള്ളവരായിരിക്കണം.
മുൻവർഷങ്ങളിലെ പരിശീലന പദ്ധതി പ്രകാരം രണ്ട് വർഷം പരിശീലനം പൂർത്തിയാക്കിയവരെ ഈ പദ്ധതിയിലേക്ക് വീണ്ടും പരിഗണിക്കുന്നതല്ല.

 
അപേക്ഷകർജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 31 ന് വൈകീട്ട് 5 മണിക്ക് മുൻപായി കാക്കനാട് സിവില്‍ സ്റ്റേഷൻ മൂന്നാം നിലയിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷ സമർപ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോറങ്ങൾ ജില്ലാ / ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484-2422256 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.
 

date