ജില്ലാ ആസൂത്രണ സമിതി യോഗം ചേർന്നു
18 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം ( ഡി പി സി) അംഗീകാരം നൽകി. മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഹെൽത്ത് ഗ്രാൻ്റ് പദ്ധതികൾക്കും സമിതി
അംഗീകാരം നൽകി. യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ കെ. ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
തൃക്കാക്കര, പെരുമ്പാവൂർ എന്നീ നഗരസഭകൾ ഉൾപ്പെടെ സമർപ്പിച്ച പദ്ധതി ഭേദഗതികൾക്കാണ് ഡി.പി.സി അംഗീകാരം നൽകിയത്.
കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിൻ്റെ (KSWMP) ഭാഗമായി ആലുവ നഗരസഭയിലെ ഹരിതകർമ്മസേനയ്ക്ക് പുതിയ വാഹനം വാങ്ങുന്നതിനായി 25 ലക്ഷം രൂപയുടെ പുതിയ പദ്ധതിക്കും യോഗത്തിൽ അനുമതിയായി. നവംബർ മൂന്ന് മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പുരോഗതി അവലോകനം നടത്തുമെന്ന് യോഗത്തിൽ അറിയിച്ചു.
കളക്ടറേറ്റിലെ ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments