വികസന കാഴ്ചപ്പാടുകൾ ചർച്ചയാക്കി പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) അഭിപ്രായ രൂപീകരണ ജില്ലാതല യോഗം
യുവജനങ്ങൾ നാട് വിടുന്നതും വർദ്ധിച്ചു വരുന്ന വയോധികരുടെ എണ്ണവും പ്രാദേശിക നിക്ഷേപങ്ങൾ ഉൾപ്പെടെ വികസനത്തിന്റെ വിവിധ വശങ്ങളിൽ തുടങ്ങി ജില്ലയുടെ വികസന സാധ്യതകൾ, നിലവിലുളള പരിമിതികൾ, പ്രത്യേക ശ്രദ്ധ ആവശ്യമുളള മേഖലകൾ, ദീർഘകാല വികസന മുൻഗണനകൾ എന്നിവയടക്കം വിവിധ കാര്യങ്ങൾ പതിനഞ്ചാം പഞ്ചവത്സര പദ്ധതി (2027-2032) അഭിപ്രായ രൂപീകരണ ജില്ലാ തല യോഗത്തിൽ ചർച്ചയായി.
തെരുവ് നായ നിയന്ത്രണമുൾപ്പെടെ വിവരിച്ച ജനപ്രതിനിധികൾ തദ്ദേശഭരണ സ്ഥാപനങ്ങളിലും വകുപ്പുകളിലും നിലവിൽ നടപ്പിലാക്കിവരുന്ന പദ്ധതി പ്രവർത്തനങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വെച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കുന്ന രീതിയിൽ മാർഗരേഖയിൽ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതാണെന്ന് യോഗത്തിൽ പ്രതികരണങ്ങൾ ഉയർന്നു.
ജൽജീവൻ പദ്ധതി പ്രകാരം പൈപ്പിടൽ ജോലികൾ നടക്കുമ്പോൾ ബി എം ബി സി നിലവാരത്തിൽ പൂർത്തീകരിച്ച റോഡുകൾ പൊളിക്കേണ്ടിവരുന്ന അവസ്ഥ ജനപ്രതിനിധികൾ ആസൂത്രണ കമ്മീഷൻ അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തി.
അഭിപ്രായ രൂപീകരണ യോഗത്തിൽ ലഭിച്ച നിർദ്ദേശങ്ങൾ പരിഗണിക്കുമെന്നും മാറ്റങ്ങൾ ആവശ്യമായിടത്ത് അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയുടെ ക്രോഡീകരണം നടന്നു.
- Log in to post comments