Skip to main content

പാലക്കാട് മുനിസിപ്പല്‍ കൗണ്‍സിലറെ അയോഗ്യനാക്കിയ നടപടിക്ക് സ്റ്റേ        

പാലക്കാട് മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ എം. പ്രശോബിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയം പാസാക്കിയ കൗണ്‍സില്‍ നടപടി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ശേഷാദ്രിനാഥന്‍ സ്റ്റേ ചെയ്തു. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷന്‍ 91 (1) കെ പ്രകാരം തുടര്‍ച്ചയായി മൂന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തത് പരാമര്‍ശിച്ചാണ് വാര്‍ഡ് 24 ലെ കൗണ്‍സിലര്‍ എം. പ്രശോബിന് സെക്രട്ടറി നോട്ടീസ് നല്‍കിയത്. എന്നാല്‍ മൂന്ന് യോഗങ്ങളില്‍ പങ്കെടുക്കാത്തത് കൊണ്ട് മാത്രം അംഗത്വം നഷ്ടപ്പെടില്ലെന്നും സെക്ഷന്‍ 91(1) കെ അനുസരിച്ചുള്ള കാലയളവ്, ഒഴിവാക്കല്‍ വ്യവസ്ഥകള്‍, നോട്ടീസിന്റെ സാധുത, സെക്രട്ടറിയുടെ അധികാരം തുടങ്ങിയ കാര്യങ്ങള്‍ തെളിവ് സഹിതം വിശദമായി പരിശോധിച്ച ശേഷം അന്തിമവിധി പുറപ്പെടുവിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

date